സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ആക്സിസ് ബാങ്കുമായി മാസ്റ്റര്‍ കാര്‍ഡ് സഹകരിക്കും

ക്സിസ് ബാങ്കുമായി(Axis Bank) സഹകരിക്കാന്‍ മാസ്റ്റര്‍ കാര്‍ഡ്(Master Card). ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ്(Credit Card) അവതരിപ്പിക്കാനാണ് സഹകരണം.

ചെറുകിട ബിസിനസ് ഉടമകള്‍ക്ക് മാത്രമായി രൂപകല്‍പന ചെയ്ത ബിസിനസ് ക്രെഡിറ്റ് കാര്‍ഡായ മൈബിസ് ആണ് ഇവര്‍ അവതരിപ്പിക്കുന്നത്.

വേള്‍ഡ് മാസ്റ്റര്‍കാര്‍ഡ് വിഭാഗത്തിന്റെ ഭാഗമാണ് പുതിയ കാര്‍ഡ്. ചെറുകിട ബിസിനസുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിപുലമായ ബിസിനസ്സ്, യാത്രാ ആനുകൂല്യങ്ങള്‍ ഈ കാര്‍ഡ് വഴി ലഭിക്കും.

വലിയ റിവാര്‍ഡുകള്‍, സീറോ ലയബിലിറ്റി പരിരക്ഷ, എന്നിവയിലൂടെ ചെറുകിട ബിസിനസ്സ് ക്ലയന്റുകള്‍ക്ക് മികച്ച ഓഫറാണ് അനുവദിക്കുന്നത്. എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

സംരംഭകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ സ്ഥിരമായ വളര്‍ച്ചയാണ് കാണുന്നത്. അവരുടെ ബിസിനസ്, യാത്ര, ജീവിതശൈലി ആവശ്യങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ നൂതന സാമ്പത്തിക ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിലാണ് മാസ്റ്റര്‍കാര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാസ്റ്റര്‍കാര്‍ഡിന്റെ ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് അനുഭവ് ഗുപ്ത പറഞ്ഞു.

X
Top