രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

മാരുതിയുടെ ആദ്യ ഇവി സെപ്റ്റംബറില്‍ പുറത്തിറങ്ങും

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര 2025 സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യന്‍ റോഡുകളില്‍ എത്തും.

മാരുതി സുസുക്കിയുടെ നാലാം പാദ ഫലങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെ, ഈ വര്‍ഷത്തെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുമെന്ന് എംഎസ്‌ഐഎല്‍ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വെളിപ്പെടുത്തി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മാരുതി ഇ- വിറ്റാര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കും.

ആദ്യത്തെ കുറച്ച് ബാച്ചുകള്‍ പ്രധാന കയറ്റുമതിവിപണികള്‍ക്കായി നീക്കിവയ്ക്കും. 6-7 മാസത്തിനുള്ളില്‍ ഏകദേശം 70,000 യൂണിറ്റ്ഇലക്ട്രിക് എസ്യുവി നിര്‍മ്മിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാരുതി ഇ വിറ്റാര രണ്ട്ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ ലഭ്യമാകും. ഉയര്‍ന്ന സ്‌പെക്ക് പതിപ്പില്‍ 500 കിലോമീറ്ററിലധികം എംഐഡിസി റേറ്റഡ് റേഞ്ച് ഇലക്ട്രിക് എസ്യുവി വാഗ്ദാനം ചെയ്യുമെന്ന് കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തി.

X
Top