ബജറ്റ് അവതരണം തുടങ്ങി: ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുംകുതിച്ചുയർന്ന് സ്വർണം ഇറക്കുമതി

പത്ത് ലക്ഷം വില്പന നേടി മാരുതി എർട്ടിഗ

കൊച്ചി: മാരുതി സുസുക്കിയുടെ എം.യു.വിയായ എർട്ടിഗയുടെ വില്പന പത്ത് ലക്ഷം യൂണിറ്റുകൾ കവിഞ്ഞു.

ഒരു കുടുംബത്തിന്റെ എല്ലാ യാത്രാ ആവശ്യങ്ങളും പരിഹരിക്കുന്ന മൾട്ടി യൂട്ടിലിറ്റി വാഹനമെന്നതിലുപരി ആകർഷകമായ ഡിസൈനും മികച്ച സാങ്കേതികവിദ്യയും എർട്ടിഗയുടെ വിജയത്തിന് സഹായമായെന്ന് മാരുതി സുസുക്കി എക്സിക്യുട്ടിവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തിൽ 38 ശതമാനം വിപണി വിഹിതമാണ് എർട്ടിഗയ്ക്കുള്ളത്.

2012ലാണ് എർട്ടിഗ മാരുതി സുസുക്കി ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 8.69 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില.

പെട്രോളിലും സി.എൻ.ജിയിലുമുള്ള മോഡലുകൾ വിപണിയിൽ ലഭ്യമാണ്.

X
Top