ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അറ്റാദായം 43 ശതമാനം ഉയര്‍ത്തി, 10 ലക്ഷം അധികം വാഹനങ്ങള്‍ നിര്‍മ്മിക്കും

മുംബൈ: മാരുതി സുസുക്കി അറ്റാദായം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 2773 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 2623 കോടി രൂപയാണ് കമ്പനി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധന.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20 ശതമാനം വര്‍ധിച്ച് 32,048 കോടി രൂപയായി. വാര്‍ഷിക വിറ്റുവരവ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. എബിറ്റ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 38 ശതമാനം ഉയര്‍ന്ന് 3,350 കോടിരൂപ.

എബിറ്റ മാര്‍ജിന്‍ 10.1 ശതമാനം. മൊത്തം വാഹന വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ 5.3 ശതമാനം ഉയര്‍ന്ന് 514927 ആയി. 90 രൂപ ഡിവിഡന്റിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ശേഷി കൂട്ടിച്ചേര്‍ക്കല്‍
പ്രഖ്യാപനം പോസിറ്റീവ് ആണ്.

കയറ്റുമതി ഉള്‍പ്പെടെയുള്ള വിപണി ആവശ്യകതയുടെ വെളിച്ചത്തില്‍, പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ വരെ അധിക ശേഷി സൃഷ്ടിക്കുന്നതിന് ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കി. നിലവില്‍ മനേസറിലും ഗുരുഗ്രാമിലുമായി ഏകദേശം 13 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി.

X
Top