മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

വിപണി നേട്ടം തുടര്‍ന്നു, നിഫ്റ്റി 18500 നരികെ

മുംബൈ: ജൂണ്‍ സീരീസിന്റെ ആദ്യ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 629.07 പോയിന്റ് അഥവാ 1.02 ശതമാനം ഉയര്‍ന്ന് 62501.69 ലെവലിലും നിഫ്റ്റി 178.10 പോയിന്റ് അഥവാ 0.97 ശതമാനം ഉയര്‍ന്ന് 18499.30 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1879 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1503 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

138 ഓഹരി വിലകളില്‍ മാറ്റമില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ദിവിസ് ലാബ്സ്, എച്ച്യുഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഹരികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ഒഎന്‍ജിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളെല്ലാം നേട്ടമുണ്ടാക്കിയപ്പോള്‍ ലോഹം,എഫ്എംസിജി,ഐടി, റിയാലിറ്റി,ഫാര്‍മ, പൊതുമേഖല ബാങ്ക് 1 ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും സ്‌മോള്‍ക്യാപ് 0.5 ശതമാനവുമാണ് കൂട്ടിച്ചേര്‍ത്തത്. ആഗോള വിപണികളിലെ ദുര്‍ബല സൂചനകളെ മറികടക്കാന്‍ ആഭ്യന്തര വിപണിയ്ക്കായെന്ന് ജിയോജിത്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. നാലാംപാദ ജിഡിപി ഉയരുന്നതോടെ 2023 സാമ്പത്തികവര്‍ഷത്തില്‍ 7 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടാനാകും. കൂടാതെ സാധാരണ മണ്‍സൂണും സ്ഥിരമായ എഫ്‌ഐഐ വാങ്ങലും. ഇവ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

X
Top