മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

വിപണി നേട്ടത്തില്‍, നിഫ്റ്റി 18320 ന് മീതെ

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 98.84 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 61872.62 ലെവലിലും നിഫ്റ്റി50 35.80 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 18321.20 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1830 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1573 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

112 ഓഹരികളുടെ വിലകളില്‍ മാറ്റമില്ല. ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഭാരതി എയര്‍ടെല്‍, ഐടിസി, ദിവിസ് ലബോറട്ടറീസ് എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വിപ്രോ, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി നഷ്ടത്തിലായി.

ലോഹവും പൊതുമേഖല ബാങ്കുമൊഴികെയുള്ള മേഖലകള്‍ ഉയര്‍ന്നപ്പോള്‍ റിയാലിറ്റി 1 ശതമാനവും വാഹനം, ക്യാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി, ഊര്‍ജ്ജം എന്നിവ അരശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളും ഉയര്‍ച്ചയിലാണ് അവസാനിച്ചത്.

യുഎസ് വിപണിയില്‍ നിന്നുള്ള മോശം സിഗ്നലുകളും ജര്‍മ്മനിയിലെ മാന്ദ്യവും വിപണി അവഗണിച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

X
Top