അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മാനുസ് എഐ ലോകം കീഴടക്കിയേക്കും

വതരിപ്പിച്ചിട്ട് ദിവസങ്ങൾ മാത്രം. ചൈനയുടെ അടുത്ത എഐ മോഡൽ മാനുസ് തരംഗമാവുകയാണ്.

ഫിനാൻഷ്യൽ അനലിറ്റിക്സ് രംഗത്തുൾപ്പെടെ വലിയ മാറ്റങ്ങൾക്ക് ഇ എഐ മോഡൽ വഴിവെച്ചേക്കും എന്നാണ് സൂചന. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, ബിഗ് ഡാറ്റ എന്നിവ പ്രയോജനപ്പെടുത്തി, വിപണിയിലെ പ്രവണതകൾ കണ്ടെത്തുന്നതിനിൽ മനുസ് നിർണായകമായേക്കും.

നിരവധി ഡാറ്റ ഇതിനായി പ്രോസസ്സ് ചെയ്യാൻ ഈ എഐ മോഡലിനാകും
എഐ ടൂളിനെക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ഡെമോ വീഡിയോ ഒരു ദിവസത്തിനുള്ളിൽ രണ്ടുലക്ഷത്തിലധികം വ്യൂസ് നേടി. പ്രകടനത്തിൽ ഓപ്പൺഎഐയുടെ ഡീപ് റിസർച്ച് എഐയെ മനുസ് എഐ തോൽപ്പിച്ചതായി ടീം അവകാശപ്പെടുന്നുമുണ്ട്.

ഗവേഷണ മേഖലയിലും കോഡിംഗ് രംഗത്തും മാത്രമല്ല ഇൻവെസ്റ്റ്മൻ്റ്, ടെക്ക് മേഖലയിലും വലിയ മാറ്റങ്ങൾ എഐ കൊണ്ടുവരും. ഓപ്പൺഎഐ, ഗൂഗിൾ, ആന്ത്രോപിക് എന്നിവയിൽ നിന്നുള്ള എഐ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ മോഡലിന് ഒട്ടേറെ സവിശേഷതകളുണ്ട്.

ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കഴിയും എന്നതാണ് മനുസിനെ വ്യത്യസ്തമാക്കുന്നത്. പഴയ ചാറ്റ്ബോട്ടുകൾക്ക് ഒന്നിലധികം പ്രോംപ്റ്റുകൾ ആവശ്യമാണെങ്കിൽ ഒരു പ്രോംപ്റ്റ് നൽകിയാൽ ബാക്കി മനുസ് എഐ ചെയ്യും.

തുടക്കം മുതൽ അവസാനം വരെ സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സാരം. ചാറ്റ്ബോട്ട് അല്ല എഐ ഏജൻ്റാണ്.

ഉപയോഗിക്കാൻ ആകുന്നത് എവിടെയൊക്കെ?
സ്റ്റോക്കുകൾ വിശകലനം ചെയ്യാനും വെബ്‌സൈറ്റുകൾ നിർമ്മിക്കാനും, യാത്രകൾ ആസൂത്രണം ചെയ്യാനുമൊക്കെ പുതിയ എഐ ടൂൾ എത്തുന്നതോടെ ലോകം മാറും. ഓപ്പൺഎഐയുടെ ഡീപ്പ് റിസർച്ചിനെ പോലും മറികടക്കുന്ന പെർഫോമൻസാണ് ചാറ്റ്ബോട്ടിൻ്റേതെന്ന് സൃഷ്ടാക്കൾ അവകാശപ്പെടുന്നു.

ഇതുവരെയുള്ളതിൽ വച്ചുള്ള ഏറ്റവും മികച്ച എഐയാണ് മാനുസ് എന്ന് ഉപയോക്താക്കളും പറഞ്ഞുതുടങ്ങിയതോടെ പുതിയ ചാറ്റ്ബോട്ട് വൈറലാകുകയായിരുന്നു.

മാനുസ് വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യുന്നതും ഡാറ്റ ശേഖരിച്ച് എക്സ്ട്രാക്ട് ചെയ്യുന്ന രീതി വിസ്മയിപ്പിക്കുന്നതാണ്. മറ്റ് ബ്രൌസിംഗ് അവയുടെ, സ്‌ക്രീൻഷോട്ടുകൾ, ഫയലുകൾ ക്രിയോറ്റുചെയ്യൽ എന്നിവയൊക്കെ വേഗത്തിൽ ചെയ്യാൻ ചാറ്റ്ബോട്ടിനാകും.

ഗവേഷണ പ്രക്രിയകൾ പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ ഇ എഐ ചാറ്റ്ബോട്ടിനാകും. എങ്ങോട്ടെങ്കിലുമുള്ള ഏഴു ദിവസത്തെ ഒരു ബജറ്റ് ടൂർ പ്ലാൻ ചെയ്യണമെങ്കിൽ പ്രോംപ്റ്റ് കൊടുത്താൽ ബാക്കിയെല്ലാം ചാറ്റ്ബോട്ട് ചെയ്യും.

വെബ് ബ്രൗസ് ചെയ്യൽ, സ്ക്രീൻഷോട്ടുകൾ പ്ലാനിൻ്റെ ഏകദേശ ചിത്രം എന്നിവയെല്ലാം മനുസ് നൽകും.

X
Top