നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഉത്പാദന,സേവന വളര്‍ച്ചാ തോത് കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 18ാം മാസത്തിലും വികസിച്ചു. അതേസമയം ജനുവരിയില്‍ വളര്‍ച്ച ഡിസംബറിനെ അപേക്ഷിച്ച് കുറഞ്ഞു. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) പ്രകാരമുള്ള സേവനവളര്‍ച്ച ജനുവരിയില്‍ 57.2 ആകുകയായിരുന്നു.

ഡിസംബറിലിത് 58.5 ആയിരുന്നു. മാത്രമല്ല ഉത്പാദന പിഎംഐ ജനുവരിയില്‍ മൂന്നുമാസത്തെ താഴ്ചയായ 55.4 ലേയ്ക്ക് വീണു.പിഎംഐ, ഡിസംബറില്‍ 26 മാസത്തെ ഉയര്‍ച്ചയായ 57.8 കുറിച്ചിരുന്നു.

മൊത്തത്തിലുള്ള പിഎംഐ-ഉത്പാദനത്തിന്റെയും സേവനത്തിന്റെയും സംയോജനം- 57.5 ആയി കുറഞ്ഞു. നേരത്തെയിത് 59.4 ആയിരുന്നു. പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.

സേവന മേഖല ബിസിനസ് കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് എസ്ആന്റ് പി നിരീക്ഷിക്കുന്നു.ഡിമാന്റ് ഉയര്‍ന്ന് നില്‍ക്കുന്നു.പുതിയ ബിസിനസുകളുടെ ആവിര്‍ഭാവവും ദൃശ്യമായി.

ഉത്പാദനമേഖലയിലും സമാന അവസ്ഥയാണുള്ളത്. വളര്‍ച്ച തോത് നഷ്ടമായെങ്കിലും വിപുലീകരണം തുടര്‍ന്നു. വില്‍പനയും ഉത്പാദനവും വളരുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

്കയറ്റുമതി ഡിമാന്റ് വളര്‍ച്ച 10 മാസത്തെ കുറഞ്ഞ വേഗത്തിലായി. അസംസ്‌കൃത വസ്തുക്കള്‍ കൂടുതല്‍ വാങ്ങി ഉത്പാദനം വളര്‍ത്താനുള്ള ശ്രമമുണ്ട്. തൊഴിലാളികളുടെ എണ്ണം സ്ഥിരത പുലര്‍ത്തുന്നു.

വിദേശ വിപണിയേക്കാള്‍ ആഭ്യന്തര വിപണികളാണ് ഡിമാന്റുണ്ടാക്കുന്നതെന്നും എസ്ആന്റ്പി പ്രതികരിച്ചു. പിഎംഐ, സെപ്തംബറില്‍ ആറ് മാസത്തെ താഴ്ന്ന നിരക്കായ 54.3 രേഖപ്പെടുത്തിയിരുന്നു.

X
Top