ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

അറ്റാദായം 76 ശതമാനം ഉയര്‍ത്തി മണപ്പുറം ഫിനാന്‍സ്

തൃശൂര്‍: കേരളം ആസ്ഥാനമായ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി, മണപ്പുറം ഫിനാന്‍സ് ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 495.89 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച ്75.79 ശതമാനം അധികം.

പ്രവര്‍ത്തന വരുമാനം 34.91 ശതമാനം ഉയര്‍ന്ന് 2026.26 കോടി രൂപയായി. 0.80 പൈസയുടെ ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 23 ആണ് റെക്കോര്‍ഡ് തീയതി.

കമ്പനി ഓഹരി, വ്യാഴാഴ്ച 3.62 ശതമാനം ഉയര്‍ന്ന് 147.50 രൂപയിലെത്തി. 52 ആഴ്ച ഉയരമാണിത്. 2023 ല്‍ ഇതുവരെ 37 ശതമാനമാണ് നേട്ടം.

ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം ഓഹരിയുടെ ആവറേജ് ടാര്‍ഗറ്റ് വില 148 രൂപയാണ്.14 ദിവസ ആര്‍എസ്‌ഐ 68.28 ലായതിനാല്‍ അമിത വാങ്ങല്‍ ഘട്ടത്തിന് സമീപമാണെന്ന് പറയാം. ബീറ്റ 1.39 ആയതിനാല്‍ ഉയര്‍ന്ന ചാഞ്ചാട്ടമാണ് സ്റ്റോക്കിനുള്ളത്.

X
Top