തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നേട്ടമുണ്ടാക്കി മണപ്പുറം ഫിനാന്‍സ് ഓഹരി

കൊച്ചി: മികച്ച നാലാംപാദ ഫലങ്ങളുടെ കരുത്തില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി ഉയര്‍ന്നു. 0.18 ശതമാനം ഉയര്‍ന്ന് 110.15 രൂപയിലായിരുന്നു ക്ലോസിംഗ്. 413 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 58 ശതമാനം അധികം. വരുമാനം 19 ശതമാനം ഉയര്‍ന്ന് 1771 കോടി രൂപയായി. സ്വര്‍ണ്ണവായ്പ ബിസിനസില്‍ നിന്നുള്ള, നികുതിയ്ക്ക് മുന്‍പുള്ള ലാഭം 16 ശതമാനം ഉയര്‍ന്ന് 422 കോടി രൂപ.

സ്വര്‍ണ്ണ ബിസിനസാണ് കമ്പനി ബിസിനസിന്റെ നാലില്‍ മൂന്ന് ഭാഗവും. മൈക്രോ ഫിനാന്‍സ് ഡിവിഷന്‍ 144 കോടി രൂപയുടെ നികുതിയക്ക് മുന്‍പുള്ള ലാഭവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സ്വര്‍ണ്ണവായ്പ അസ്തികള്‍ രണ്ട് ശതമാനം ഇടിവ് നേരിട്ടു.

ഉയര്‍ന്ന സ്വര്‍ണവില കാരണം ഈട് കുറഞ്ഞതോടെയാണിത്.സിഎല്‍എസ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നു. 140 രൂപയാണ് ലക്ഷ്യവില.

ബോഫ 143 രൂപ ലക്ഷ്യവില നല്‍കുമ്പോള്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയുടേത് 160 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ്.

X
Top