ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

മമത മെഷിനറി ഐപിഒ ഡിസംബര്‍ 19മുതല്‍

കൊച്ചി: മമത മെഷിനറി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‌പന (ഐ.പി.ഒ) ഡിസംബർ 19 മുതല്‍ 23 വരെ നടക്കും. പ്രമോട്ടർമാരുടെ 7,382,340 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 230 രൂപ മുതല്‍ 243 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 61 ഇക്വിറ്റി ഓഹരികള്‍ക്കും തുർന്ന് 61 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഓഹരികള്‍ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. ബീലൈൻ ക്യാപിറ്റല്‍ അഡ്‌വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ.

X
Top