നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വരവറിയിച്ച് മലൈകോട്ടൈ വാലിഭൻ : മോഹൻലാൽ -ലിജോ ജോസ് പല്ലിശ്ശേരി  ചിത്രം 

മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ  ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്ററിതാ.ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങൾക്കുണ്ട്.സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കുള്ള ആദ്യ കാൽവെയ്പ് തന്നെ ഏറ്റെടുത്തതിൽ മനസു നിറഞ്ഞ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു.

പ്രതിഭയും പ്രതിഭാസവും ഒന്നാകുന്ന നല്ല നാളെയുടെ,കാത്തിരിപ്പിന്റെ തുടക്കമായി ഞങ്ങളിതിനെ കാണുന്നു. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ.ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ.പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

അണിയറയിൽ  തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു.മലയാളത്തിന്റെ നടന വൈഭവം ശ്രീ മോഹൻലാലും ഓസ്കാർ വേദിയിൽ മലയാള സിനിമയെ എത്തിച്ച ശ്രീ ലിജോ ജോസ് പല്ലിശ്ശേരിയും കൈ കോർക്കുമ്പോൾ എന്ത് അത്ഭുതമാണ് സംഭവിക്കാൻ പോകുന്നതെന്ന കൗതുകം എല്ലാവരെയും പോലെ തന്നെ ഞങ്ങൾക്കുമുണ്ട്.

ഇന്ത്യൻ സിനിമയുടെ പ്രതിബിംബമായി മാറിയ ഈ രണ്ടു പ്രതിഭകളുടെ കൂടെ തുടക്കമിട്ടതിൽ ഏറെ അഭിമാനം.ജോൺ ആൻഡ് മേരി ക്രീയേറ്റീവ്സ്  ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും ഈ യാത്രയിൽ ഒന്നിച്ചുണ്ട്.നല്ല സിനിമകൾ എന്നും ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യത്തിൽ ഞങ്ങളിതാ യാത്ര തുടരുകയാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

X
Top