തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഭൂരിപക്ഷം സംരംഭങ്ങളും മുരടിക്കുന്നതായി സര്‍വേ

ഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (MSME) വളര്‍ച്ചയില്ലാത്തതായി റിപ്പോര്‍ട്ട്. ഇത്തരം സംരംഭങ്ങളുടെ മുക്കാല്‍ പങ്കും ഈ കാലയളവില്‍ സ്തംഭനാവസ്ഥയില്‍ തുടരുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്തതായി കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ അസോസിയേഷനാണ് സര്‍വേ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 76 ശതമാനവും ബാങ്ക് വായ്പ ഒരു കീറാമുട്ടിയായി തുടരുന്നുവെന്നും തങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 28 ശതമാനം മാത്രമാണ് തങ്ങളുടെ സംരംഭങ്ങള്‍ വളരുന്നതായി സ്ഥിരീകരിച്ചത്.

കോവിഡ് സമയത്ത് സംരംഭങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടത് 21 ശതമാനം പേര്‍ മാത്രമാണ്. എന്നാല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതോ പ്രവര്‍ത്തിപ്പിക്കുന്നതോ ഈ സമയത്ത് അത്ര് എളുപ്പമായിരുന്നില്ല എന്ന് 45 ശതമാനം പേര്‍ പറഞ്ഞു. സവര്‍വേയില്‍ പങ്കെടുത്ത വലിയൊരു ശതമാനം പേരും കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് അഭിപ്രായപ്പെട്ടു.

അസംസ്‌കൃത വസ്തുക്കളുടെ വിലയും ലഭ്യതയും സംബന്ധിച്ച് 40 ശതമാനം പേര്‍ ആശങ്കാകുലരാണ്. ലാഭത്തിലെത്തിക്കുക എന്നതാണ് പ്രധാന വെല്ലുവിളികളിലൊന്നായി 42 ശതമാനം പേര്‍ കാണുന്നത്. സംരംഭങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കഠിനമാണെന്ന് പകുതി പേരും പറഞ്ഞു.

X
Top