ബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രം

ഇലക്ട്രിക് വാഹനത്തിന്റെ പേര് തത്കാലത്തേക്ക് മാറ്റി മഹീന്ദ്ര

താനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്‌ട്രിക് മോഡല്‍ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. ബി.ഇ. 6ഇ എന്ന് പേരുനല്‍കിയാണ് ഈ വാഹനം എത്തിച്ചത്.

എന്നാല്‍, വാഹനം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായതോടെ പേരിന് അവകാശവാദവുമായി ഇന്ത്യയിലെ മുൻനിര എയർലൈൻ കമ്പനിയായ ഇൻഡിഗോ രംഗത്തെത്തുകയായിരുന്നു. 6ഇ എന്നത് ഇൻഡിഗോയ്ക്ക് പകർപ്പവകാശമുള്ള പേരാണെന്നും ഇത് നീക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം.

എന്നാല്‍, നിയമനടപടികള്‍ പുരോഗമിക്കുന്നത് കണക്കിലെടുത്ത് വാഹനത്തിന്റെ പേര് താത്കാലികമായി മാറ്റാനുള്ള നീക്കത്തിലാണ് മഹീന്ദ്രയെന്നാണ് റിപ്പോർട്ട്. ബി.ഇ.6 എന്ന പേരാണ് ഈ വാഹനം തത്കാലത്തേക്ക് സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍, ബി.ഇ.6e എന്ന പേരിനായി നിയമപോരാട്ടം നടത്തുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ഇൻഡിഗോ പകർപ്പവകാശം നേടിയിട്ടുള്ള 6E-ക്ക് ആണെന്നും ഞങ്ങള്‍ക്ക് പകർപ്പവകാശം ലഭിച്ചിരിക്കുന്നത് BE 6e-ക്ക് ആണെന്നുമാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

ഇൻഡിഗോയുടെ മാതൃകമ്ബനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ എതിർപ്പ് അവരുടെ മുൻ നിലപാടുമായി യോജിക്കുന്നതല്ലെന്നും മഹീന്ദ്ര കുറ്റപ്പെടുത്തി. ഇന്റർഗ്ലോബ് ഏവിയേഷൻ വിമാനങ്ങള്‍ക്ക് ഇൻഡിഗോ എന്ന പേരിടുന്നതിനെതിരെ ടാറ്റ മോട്ടോഴ്സ് 2005-ല്‍ എതിർത്തിരുന്നു.

ആ കാലഘട്ടത്തില്‍ ടാറ്റ മോട്ടോഴ്സിന് ഇൻഡിഗോ എന്ന പേരില്‍ ഒരു സെഡാൻ വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നുവെന്നതായിരുന്നു എതിർപ്പിന് കാരണമെന്നും മഹീന്ദ്ര അറിയിച്ചു.
ഇൻഡിഗോയുമായുള്ള തർക്കം പരിഹരിക്കുന്നത് വരെയെങ്കിലും ബി.ഇ.6 എന്ന പേരിലായിരിക്കും മഹീന്ദ്രയുടെ ഈ ഇലക്‌ട്രിക് വാഹനം വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് വിവരം.

മഹീന്ദ്രയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങുന്ന ബോണ്‍ ഇലക്‌ട്രിക് എസ്.യു.വിയാണ് പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കായുള്ള ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര ബി.ഇ.6e-ക്കായി പകർപ്പവകാശം നേടിയിരിക്കുന്നത്. എയർലൈൻ സർവീസിന് കീഴിലാണ് ഇൻഡിഗോ 6E പകർപ്പനകാശം നേടിയിട്ടുള്ളത്.

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര വികസിപ്പിച്ച ഇൻഗ്ലോ ഇലക്‌ട്രിക് പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയ ആദ്യ ബോണ്‍ ഇലക്‌ട്രിക് വാഹനമാണ് ബി.ഇ.6e. 59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളിലാണ് ഈ വാഹനം എത്തുന്നത്.

280 പി.എസ്. പവറും 380 എൻ.എം. ടോർക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 550 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ഉറപ്പാക്കുന്ന ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മതിയെന്നതാണ് പ്രധാന സവിശേഷത.

X
Top