100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

മഹീന്ദ്ര മാനുലൈഫ് സ്മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: മഹീന്ദ്രാ മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് പ്രധാനമായും സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് സ്മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ അഞ്ചു വരെയാണ് പുതിയ ഫണ്ട് ഓഫര്‍.

ഡിസംബര്‍ 14 മുതല്‍ തുടര്‍ വില്‍പനയ്ക്കും തിരിച്ചു വാങ്ങലിനും ലഭ്യമാകും. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 65 ശതമാനമെങ്കിലും സ്മോള്‍ ക്യാപ് കമ്പനികളുടെ ഓഹരികളിലായിരിക്കും എസ് ആന്‍റ് പി ബിഎസ്സി 250 സ്മോള്‍ ക്യാപ് ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.

വരുന്ന ദശാബ്ദത്തില്‍ ലോകത്തിലെ മുന്‍നിര സമ്പദ്ഘടനകളിലൊന്നാകാന്‍ ഇന്ത്യ തയ്യാറായിക്കൊണ്ടിരിക്കെ ഈ സാധ്യത ഉപയോഗിച്ചു വന്‍ തോതില്‍ വളരാന്‍ കഴിവുള്ള നിരവധി ചെറുകിട കമ്പനികളാണുള്ളതെന്ന് മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹരേഡിയ പറഞ്ഞു.

X
Top