ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നാലാംപാദ ഫലം പുറത്തുവിട്ട് മഹീന്ദ്ര ഹോളിഡേയ്‌സ്

ന്യൂഡല്‍ഹി: മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ത്യ ലിമിറ്റഡ് നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം മൂന്നര മടങ്ങ് വര്‍ധിച്ച് 56.31 കോടി രൂപയിലെത്തിയതായി കമ്പനി അറിയിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം, നാലാംപാദത്തില്‍ കമ്പനി 15.87 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം നേടിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 711.61 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 542.58 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ മൊത്തം ചെലവ് 658.24 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 551.03 കോടി രൂപയില്‍ നിന്നും വര്‍ധന.

2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 113.82 കോടി രൂപയാക്കി കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 67.64 കോടി രൂപയായിരുന്നു.

X
Top