സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കമ്പനിയിൽ വേർപെടുത്തൽ പദ്ധതിയില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ്

മുംബൈ: കമ്പനിയുടെ ഓട്ടോ, ട്രാക്ടർ ബിസിനസ് വേർപെടുത്താൻ ഒരു പദ്ധതിയുമില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ് വ്യക്തമാക്കി. മഹീന്ദ്ര ഗ്രൂപ്പിൽനിന്ന് ഓട്ടോ, ട്രാക്ടർ ബിസിനസുകൾ രണ്ടാക്കുമെന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു.

ഈ ഊഹാപോഹങ്ങൾ കണക്കിലെടുത്ത്, ഓട്ടോ, ട്രാക്ടർ ബിസിനസുകൾ വിഭജിക്കാനുള്ള പദ്ധതിയില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് കമ്പനി സ്വയം കരുതുന്നതായി മഹീന്ദ്ര ഗ്രൂപ്പ് വ്യക്തമാക്കി.

കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി മഹീന്ദ്ര ഗ്രൂപ്പ് തങ്ങളുടെ പ്രധാന ബിസിനസുകളായ ട്രാക്ടറുകൾ, പാസഞ്ചർ വാഹനങ്ങൾ (ഇവി ഉൾപ്പെടെ), ട്രക്കുകൾ എന്നിവയെ സ്വതന്ത്ര സ്ഥാപനങ്ങളായി വേർതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതേത്തുടർന്നാണ് കമ്പനി ഔദ്യോഗിക വിശദീകരണം നടത്തിയത്.

X
Top