
മുബൈ: സെപ്റ്റംബറില്‍ 4,080 കോടി രൂപ വിതരണം ചെയ്തതായി അറിയിച്ചതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി ചൊവ്വാഴ്ച 11.49 ശതമാനം ഉയര്‍ന്നു. 200.40 രൂപയാണ് നിലവിലെ വില. വാര്‍ഷികാടിസ്ഥാനത്തില്‍ 82 ശതമാനവും തുടര്‍ച്ചയായി കണക്കാക്കുമ്പോള്‍ 106 ശതമാനവുമാണ് വിതരണ വളര്‍ച്ച.
ബിഎസ്ഇ മിഡ്ക്യാപ്പ് സൂചികയില്‍ മികച്ച പ്രകടനം നടത്താനും ഇതോടെ സ്റ്റോക്കിനായി. ആദ്യ പകുതിയിലെ ആരോഗ്യകരമായ വിതരണ പ്രവണതകള്‍ ഏകദേശം 73,900 കോടി രൂപയുടെ മൊത്ത ആസ്തി ബുക്കിലേക്ക് നയിച്ചു. പ്രതിമാസ വര്‍ദ്ധന 3 ശതമാനം.
ശേഖരണ കാര്യക്ഷമത 98 ശതമാനമാക്കാനുമായി. ഓഗസ്റ്റില്‍ ഇത് 96 ശതമാനമായിരുന്നു. മാസാടിസ്ഥാനത്തിലും പാദാടിസ്ഥാനത്തിലും ആസ്തി നിലവാരം മെച്ചപ്പെട്ടതായി കമ്പനി പറയുന്നു.
മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിച്ചതിന് തുല്യമാണ് ഫലങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്. ആഗോള ബ്രോക്കറേജ് സ്ഥാപനം ഓവര്‍വെയ്റ്റ് റേറ്റിംഗാണ് സറ്റോക്കിന് നല്‍കിയിരിക്കുന്നത്. ലക്ഷ്യവില 225 രൂപ.
വിതരണവും ശേഖരണവും സെപ്തംബറില്‍ മെച്ചപ്പെട്ടതായി മോര്‍ഗന്‍ സ്റ്റാന്‍ലി അനലിസ്റ്റുകള്‍ പറയുന്നു. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റും ആസ്തി ഗുണമേന്മയും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായി. അതേസമയം വായ്പാ തിരിച്ചുപിടുത്തം മൂന്നാം കക്ഷിയെ ഏല്‍പിക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശം ദോഷം ചെയ്യും.
നടപടി പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അതേസമയം,കമ്പനി എക്‌സ് ചേഞ്ച് ഫയലിംഗില്‍ പറഞ്ഞിട്ടുണ്ട്. മാസം തോറും 4000 മുതല്‍ 5000 വാഹനങ്ങളാണ് തിരിച്ചുപിടിക്കുന്നതെന്നും അത് 3000-4000 ത്തിനുമിടയിലുള്ള വാഹനങ്ങളായി മാറുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.അത്രയും കുറവ് കമ്പനിയുടെ സാമ്പത്തികസ്ഥിതിയില്‍ മാറ്റം വരുത്തില്ല.





