തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മഹീന്ദ്ര ആന്റ് മഹീന്ദ്ര നാലാംപാദം: അറ്റാദായം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2,637 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18 അധികം. 39 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ പ്രതീക്ഷിച്ചിരുന്നത്.

വരുമാനം 25 ശതമാനം ഉയര്‍ന്ന് 32,366 കോടി രൂപയായി. 28-29 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. 2023 സാമ്പത്തികവര്‍ഷത്തില്‍ 10282 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 56 ശതമാനം അധികം.ഓട്ടോമോട്ടീവിലെ വിജയകരമായ മെഗാ ലോഞ്ചുകള്‍, ഫാം എക്യുപ്‌മെന്റിലെ സ്ഥിരമായ വളര്‍ച്ച, സാമ്പത്തിക സേവനങ്ങളിലെ ശക്തമായ പ്രവര്‍ത്തന പ്രകടനം, ധനസമ്പാദനം/പങ്കാളിത്തം എന്നീ ഘടകങ്ങളാണ് നേട്ടങ്ങള്‍ക്ക് കാരണമായത്.

X
Top