ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ആര്‍ബിഎല്‍ ബാങ്കിന്റെ 4% ഓഹരികള്‍ വാങ്ങി മഹീന്ദ്ര ആന്റ് മഹീന്ദ്ര

ന്യൂഡല്‍ഹി: മഹീന്ദ്ര ഗ്രൂപ്പ് ആര്‍ബിഎല്‍ ബാങ്കിന്റെ 4% ഓഹരികള്‍ സ്വന്തമാക്കി. 417 കോടി രൂപയ്ക്കാണ് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ വാങ്ങിയത്. കൂടുതല്‍ പങ്കാളിത്തത്തിന് ശ്രമിക്കുന്നുമുണ്ട്.

റിപ്പോര്‍ട്ടനുസരിച്ച് ആര്‍ബിഎല്‍ ബാങ്കില്‍ 15-25 ശതമാനം പങ്കാളിത്തത്തിനാണ് ഗ്രൂപ്പ് ശ്രിക്കുന്നത്. “417 കോടി രൂപ ചെലവില്‍ നിക്ഷേപമായി ആര്‍ബിഎല്‍ ബാങ്കിന്റെ 3.53 ശതമാനം ഓഹരി ഞങ്ങള്‍ സ്വന്തമാക്കി. വിലനിര്‍ണ്ണയം, റെഗുലേറ്ററി അംഗീകാരങ്ങള്‍, ആവശ്യമായ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് വിധേയമായി കൂടുതല്‍ നിക്ഷേപം പരിഗണിച്ചേക്കാം. എന്നിരുന്നാലും, ഒരു സാഹചര്യത്തിലും ഇത് 9.9% കവിയില്ല,”സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ എം ആന്‍ഡ് എം പറയുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന അനുബന്ധ കമ്പനി വഴിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ സാമ്പത്തിക സേവന മേഖല നിക്ഷേപം. റിസര്‍വ് ബാങ്ക് കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് വിശ്വവീര്‍ അഹൂജ എംഡിയും സിഇഒയും ആര്‍ബിഎല്‍ സ്ഥാനം രാജിവച്ചിരുന്നു.

2021 ഡിസംബറിലാണ് ആര്‍ബിഐ സ്വന്തം ഉദ്യോഗസ്ഥനെ ആര്‍ബിഎല്‍ ബാങ്കിന്റെ ബോര്‍ഡില്‍ നിയമിച്ചത്. വിശ്വവീര് അഹൂജയുടെ പെട്ടെന്നുള്ള പിന്മാറ്റവും റിസര്വ് ബാങ്കിന്റെ നടപടിയും സ്വകാര്യ വായ്പാ ദാതാവിന്റെ സാമ്പത്തിക ശക്തിയെയും ആസ്തി ഗുണനിലവാരത്തെയും ബാധിച്ചു.

X
Top