ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

സംസ്ഥാന ജിഡിപിയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയ്ക്ക്

തിരുവനന്തപുരം: മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തില്‍(ജി.എസ്.ഡി.പി) രാജ്യത്ത് ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്ക്. 24.11 ലക്ഷം കോടി രൂപയാണ് മഹാരാഷ്ട്രയിലെ ജി.എസ്.ഡി.പി.

തമിഴ്നാട് (15.71 ലക്ഷം കോടി), ഉത്തർപ്രദേശ് (14.23 ലക്ഷം കോടി) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 6.35 ലക്ഷം കോടി രൂപയുമായി കേരളം പട്ടികയില്‍ 11-ാം സ്ഥാനത്താണ്.

കർണാടക, ഗുജറാത്ത്, പശ്ചിമബംഗാള്‍, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഡല്‍ഹി എന്നിവയാണ് കേരളത്തിന് മുകളില്‍.

 ജി.‌ഡി.പി
ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഒരു രാജ്യത്തിനകത്ത് നിർമ്മിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജി.ഡി.പി അഥവാ ഗ്രോസ് ഡോമസ്റ്റിക് പ്രൊഡക്‌ട്. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയാണ് ജി.ഡി.പിയിലൂടെ പ്രതിഫലിക്കുന്നത്.

ഇന്ത്യയില്‍ വ്യാവസായിക, കാർഷിക, സേവന മേഖലകളിലെ ഉത്പാദനത്തെയാണ് ജി.ഡി.പി വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളുടെ സേവന, വ്യവസായ മേഖലയിലെ വളർച്ചയാണ് ജി.എസ്.ഡി.പി വ്യക്തമാക്കുന്നത്.

 വെല്ലുവിളികള്‍
തൊഴിലില്ലായ്മയാണ് ജി.ഡി.പി കുറയാനുള്ള പ്രധാന കാരണം. മോശം റോഡുകള്‍, അപര്യാപ്തമായ ഗതാഗത സംവിധാനങ്ങള്‍, വൈദ്യുതി കമ്മി എന്നിവയും പ്രതികൂലമാണ്.

വ്യവസായങ്ങള്‍, ഹൈവേകള്‍, തുറമുഖങ്ങള്‍, പുനരുപയോഗ ഊർജ പദ്ധതികള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജി.ഡി.പി മെച്ചപ്പെടുത്താം. സേവന മേഖലയിലെ കുതിപ്പും ജി.ഡി.പി വളർച്ചയ്ക്ക് ഊർജമാകും.

 പ്രധാന സംസ്ഥാനങ്ങള്‍—– ജി.എസ്.ഡി.പി (കോടി രൂപയില്‍)

  1. മഹാരാഷ്ട്ര———24.11 ലക്ഷം
  2. തമിഴ്നാട്——-15.71 ലക്ഷം
  3. ഉത്തർപ്രദേശ്—- 14.23 ലക്ഷം
  4. കർണാടക—– 14.23 ലക്ഷം
  5. പശ്ചിമ ബംഗാള്‍— 9.04 ലക്ഷം
  6. രാജസ്ഥാൻ— 8.45 ലക്ഷം
  7. തെലങ്കാന—— 7.93 ലക്ഷം
  8. ആന്ധ്രാപ്രദേശ്—- 8.21 ലക്ഷം
  9. മദ്ധ്യപ്രദേശ്—— 6.60 ലക്ഷം
  10. ഡല്‍ഹി—– 6.72 ലക്ഷം
  11. കേരളം- 6.35 ലക്ഷം
  12. ഹരിയാന— 6.34 ലക്ഷം
  13. പഞ്ചാബ്—- 4.96 ലക്ഷം
  14. ഒഡീഷ- 5.21 ലക്ഷം
  15. ബീഹാർ— 4.65 ലക്ഷം

X
Top