പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മാക്രോടെക്ക് ഡെവലപ്പേഴ്‌സ്

ന്യൂഡല്‍ഹി: 1:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചിരിക്കയാണ് മാക്രോടെക്ക് ഡെവലപ്പേഴ്‌സ്. മെയ് 26 ആണ് റെക്കോര്‍ഡ് തീയതി. നാലാംപാദത്തില്‍ 3255.38 കോടി രൂപ വരുമാനം കമ്പനി രേഖപ്പെടുത്തി.

മുന്‍പാദത്തെ അപേക്ഷിച്ച് 5.50 ശതമാനം കുറവ്. അറ്റാദായം 38.70 ശതമാനം ഉയര്‍ന്ന് 746.18 കോടി രൂപയായി. 2023 ല്‍ കമ്പനി 12 പ്രൊജക്ടുകളാണ് കൂട്ടിച്ചേര്‍ത്തത്.

10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ അഥവാ 20 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 896.45 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി ഓഹരി മുന്‍ദിവസത്തെ അപേക്ഷിച്ച് 1.07 ശതമാനം ഇടിഞ്ഞു.

X
Top