
റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലായി മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡില്‍ ഈസ്റ്റ് എന്റര്‍പ്രണര്‍ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ.
മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നൽകിയ സംഭാവനകൾ എടുത്ത് കാണേണ്ടതാണെന്ന് മാഗസിൻ അഭിപ്രായപ്പെട്ടു. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ തുടങ്ങിയവ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നതായും മിഡില്‍ ഈസ്റ്റ് എന്റര്‍പ്രണര്‍ വ്യക്തമാക്കി.
ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ്നാൻ ചിൽവാൻ, ആസ്റ്റർ ഡിഎൺ ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും BNW ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, BNW ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, SOL പ്രോപ്പർട്ടീല് സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര, ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖർ.
അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ തുടങ്ങിയവരാണ് വനിതകളിൽ ആദ്യ പട്ടികയിൽ ഇടംനേടിയവർ.






