ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

കേരളത്തിൽ വലിയ നിക്ഷേപ പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് എം എ യൂസഫലി

ദാവോസ്: ലുലു ഗ്രൂപ്പ് കേരളത്തിൽ വലിയ നിക്ഷേപ പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് കേരളത്തിന്റെ പവലിയൻ തുറക്കുന്ന ചടങ്ങിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളമശ്ശേരിയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം ഉൾപ്പെടെ വിപുലമായ പദ്ധതികളാണ് ലുലുവിന് കേരളത്തിലുള്ളത്. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുകയും ഒപ്പം തൊഴിലവസരങ്ങൾ ഉയർത്തുകയുമാണ് ചെയ്യുന്നതെന്നും യൂസഫലി പറഞ്ഞു.

ഡൽഹിക്കാർക്കായി നോയിഡയിൽ പുതിയ മാൾ ആരംഭിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വ്യവസായ സമൂഹത്തിന് മികച്ച പിന്തുണയാണ് നൽകുന്നത്. ലക്നൗ ലുലുമാളിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു.

സംസ്ഥാനത്ത് റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമാണ് നോയിഡയിലും മാൾ‌ ആസൂത്രണം ചെയ്യുന്നത്. ലക്നൗവിലെ വിവിധ ഭാഗങ്ങളിലായി ലുലു ഹൈപ്പർ എക്സ്പ്രസ് മാർക്കറ്റുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

X
Top