8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സൗദി ഡിജിറ്റല്‍ ബാങ്കില്‍ യൂസഫലിക്ക് ഓഹരി പങ്കാളിത്തം

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം.

പുതുതായി രൂപീകരിച്ച വിഷന്‍ ബാങ്കിന്‍റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്കു നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയുമാണ് യൂസഫലി.

600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്‍റെ മൂലധനം. ഈ വര്‍ഷാവസാനത്തോടെ വിഷന്‍ബാങ്ക് പൂര്‍ണരീതിയില്‍ പ്രവര്‍ത്തനസജ്ജമാകും.

X
Top