നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഇന്ത്യയിൽ ആഡംബര കാർ വിൽപന കുതിക്കുന്നു

ണ്ടു കോടി രൂപയിലേറെ ഷോറൂം വിലയുള്ള, സൂപ്പർ ലക്ഷ്വറി കാറുകളുടെ വിൽപന ഇന്ത്യയിൽ കുതിക്കുന്നു. 2022ൽ ഇത്തരം കാറുകളുടെ വിൽപന 500 കടന്നു. ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന വാർഷിക വിൽപന 2018ലും 2021ലും 300 കടന്നതാണ്.

ഏതാനും ദിവസം മുൻപ് ഇറ്റാലിയൻ ആഡംബര കാർ ബ്രാൻഡ് ലംബോർഗിനി ഇന്ത്യയിൽ പുറത്തിറക്കിയ ഉറൂസ് – എസ് സൂപ്പർ എസ്‌യുവിയുടെ ഷോറൂം വില 4.18 കോടി രൂപ.

കഴിഞ്ഞയാഴ്ചയിൽ തന്നെ മെഴ്സിഡീസ് ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ച എഎംജി ജിടി 63 എസ് ഇ എന്ന ഹൈബ്രിഡ് കാറിന്റെ വില 3.3 കോടിയാണ്.

ഉറൂസ് പെർഫോമന്റെ എന്ന പെർഫോമൻസ് എസ്‌യുവി, സൂപ്പർ സ്പോർട്സ് കാറുകളായ ഹുറാക്കാൻ ടെക്നിക്ക, അവന്റഡോർ എന്നീ മൂന്ന് മോഡലുകൾ കൂടി ലംബോർഗിനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. എല്ലാം 3 കോടിക്ക് മേൽ വിലയുള്ളവ.

ബുക്ക് ചെയ്യുന്നവർ കാർ കിട്ടാൻ ഒന്നര വർഷം വരെ കാത്തിരിക്കാൻ തയാറായിരിക്കണം. ലംബോർഗിനി കഴിഞ്ഞവർഷം ഇന്ത്യയിൽ വിറ്റ 92 കാറുകളിൽ 60 ശതമാനവും 4 കോടിക്കുമേൽ വിലയുള്ള ഉറൂസ് മോഡലുകൾ ആയിരുന്നു.

666 എച്ച് പി കരുത്തുള്ള 4 ലീറ്റർ പെട്രോൾ എൻജിനാണ് ഉറൂസ് എസ്സിന്റേത്. പെട്രോളിൽ മാത്രം ഓടുന്ന മോഡലുകൾ ലംബോർഗിനി ഇനി അവതരിപ്പിക്കില്ല. ഇനി എല്ലാം പെട്രോൾ – ഇലക്ട്രിക് ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ ഇലക്ട്രിക് ആയിരിക്കും.

ഈ മാസം എത്തുന്നു

∙ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനം ആയ നെക്സോൺ ഇവി മാക്സിന്റെ ഡാർക്ക് എഡിഷൻ ഇന്ന് വിപണിയിലെത്തും. കറുപ്പ് കളർ തീമിൽ എത്തുന്ന കാറിന് നിലവിലെ നെക്സോൺ ഇവി മാക്സിൽ നിന്ന് സാങ്കേതിക മാറ്റങ്ങൾ ഇല്ല.

∙ ഇന്ത്യയിലെ ഏറ്റവും ചെറിയ വൈദ്യുത കാർ ആയി എംജി മോട്ടോറിന്റെ കോമറ്റ് ഈയാഴ്ച എത്തും. 200-250 കിലോമീറ്റർ റേഞ്ച് നൽകാനാവുന്ന 17.3 കിലോവാട്ട് അവ്ർ ബാറ്ററി ആയിരിക്കും ഇതിൽ.

∙ ഫ്രഞ്ച് ബ്രാൻഡ് സിട്രോണിന്റെ 7-സീറ്റർ മോഡൽ 27ന്. നിലവിലെ സി 3 മോഡലിന്റെ പ്ലാറ്റ്ഫോമിൽ തന്നെ രൂപപ്പെടുത്തുന്നതാണ് കാർ. പേര് വെളിപ്പെടുത്തിയിട്ടില്ല.

∙ മാരുതി സുസുക്കിയുടെ ചെറിയ എസ്‌യുവി ആയ ഫ്രോങ്‌ക്സിന്റെ വില പ്രഖ്യാപനം ഈ മാസം നടക്കും. 1.2 ലീറ്റർ പെട്രോൾ എൻജിനും 1 ലീറ്റർ ടർബോ പെട്രോൾ എൻജിനുമാണുള്ളത്.

ഹ്യുണ്ടായ് SMALL SUV

എസ്‌യുവി ബോഡി സ്റ്റൈൽ വാഹനങ്ങളുടെ വിൽപന കുതിക്കുന്നത് കണക്കിലെടുത്ത് ഹ്യുണ്ടായ് പുതിയൊരു മോഡൽ കൂടി വിപണിയിൽ എത്തിക്കുന്നു. ഗ്രാൻഡ് ഐ ടെൻ നിയോസിന്റെ എസ്‌യുവി രൂപമായ എക്സ്റ്റർ ഓഗസ്റ്റിൽ വിപണിയിലെത്തും.

1.2 ലീറ്റർ പെട്രോൾ എൻജിനുമായി എത്തുന്ന എക്സ്റ്ററിലേക്ക് 1 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പിന്നീട് അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

വില ഹ്യുണ്ടായ് വെന്യുവിനു താഴെയായിരിക്കും.

X
Top