ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ലുപിന്റെ ജനറിക് മരുന്നിന് യുഎസ്എഫ്ഡിഎയുടെ അംഗീകാരം

മുംബൈ: സിസ്റ്റിക് ഫൈബ്രോസിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇവക്കഫ്റ്റർ ഗുളികകൾ അമേരിക്കയിൽ വിപണനം ചെയ്യുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായി മരുന്ന് നിർമ്മാതാക്കളായ ലുപിൻ ബുധനാഴ്ച അറിയിച്ചു. ഇതോടെ ലുപിൻ ലിമിറ്റഡിന്റെ ഓഹരി നേരിയ നേട്ടത്തിൽ 612 രൂപയിലെത്തി. 150 മില്ലിഗ്രാം വീര്യമുള്ള ഇവക്കഫ്റ്റർ ടാബ്‌ലെറ്റുകൾക്കായുള്ള പുതിയ ഡ്രഗ് ആപ്ലിക്കേഷനാണ് യുഎസ്എഫ്ഡിഎയിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതെന്ന് ലുപിൻ പ്രസ്താവനയിൽ പറഞ്ഞു.

ഉൽപ്പന്നം വെർടെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ കാലിഡെക്കോ ടാബ്‌ലെറ്റുകൾക്ക് തുല്യമാണ്. കമ്പനിയുടെ നാഗ്പൂർ കേന്ദ്രത്തിൽ ഉൽപ്പന്നം നിർമ്മിക്കുമെന്ന് മുംബൈ ആസ്ഥാനമായുള്ള മരുന്ന് നിർമ്മാതാവ് പറഞ്ഞു. ഇവക്കഫ്റ്റർ ടാബ്‌ലെറ്റുകൾ യുഎസിൽ 109 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പനയുള്ളതായി വിപണന ഡാറ്റ വ്യക്തമാകുന്നു.

മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. ലോകത്തിലെ ഏറ്റവും വലിയ ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നാണിത്. പീഡിയാട്രിക്‌സ്, കാർഡിയോവാസ്‌കുലാർ, ആന്റി ഇൻഫെക്റ്റീവ്സ്, ഡയബറ്റോളജി, ആസ്ത്മ, ആൻറി ട്യൂബർകുലോസിസ് എന്നിവയാണ് കമ്പനിയുടെ പ്രധാന മേഖലകൾ.

X
Top