അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിടാന്‍ ലാര്‍സണ്‍ ആന്റ് ടൗബ്രോ (എല്‍ആന്റ്ടി), ബോണസ് ഓഹരിയും ലാഭവിഹിതവും പ്രഖ്യാപിച്ചേയ്ക്കും

ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ്, നിര്‍മ്മാണ ഭീമനായ ലാര്‍സണ്‍ ആന്റ് ടൗബ്രോ (എല്‍ആന്റ്ടി) ജൂലൈ 25 ന് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കും. ബോണസ് ഓഹരി വിതരണവും ലാഭവിഹിത വിതരണവും ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം 0.18 ശതമാനം ഇടിവ് നേരിട്ട് 2489.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

 1946 ല്‍ സ്ഥാപിതമായ ലാര്‍സണ്‍ ആന്റ് ടൗബ്രോ ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (215601.72 -വിപണി മൂല്യം) എഞ്ചിനീയറിംഗ്, മാനുഫാക്ച്വറിംഗ് , ടെക്നോളജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിങ്ങനെ നിരവധി മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ലാര്‍സണ്‍ ആന്റ് ടൗബ്രോവിന്റെ പ്രവര്‍ത്തന മേഖല.

മികച്ച ഓര്‍ഡറുകളും അവസരങ്ങളും അവ പൂര്‍ത്തിയാക്കുന്നതിലെ കണിശതയുമാണ് എല്‍ ആന്റ് ടിയെ പ്രഥമഗണനീയമാക്കുന്നത്. വാര്‍ഷിക വളര്‍ച്ചയുമായി തട്ടിച്ച് നോക്കുമ്പോള്‍ 15 ശതമാനം അധികമാണ് ഓഹരി വളര്‍ച്ച. ബജറ്റില്‍ അടിസ്ഥാനസൗകര്യവികസനത്തിന് കൂടുതല്‍ തുക മാറ്റിവച്ചതിനാല്‍ അതിന്റെ ഗുണവും കമ്പനിയ്ക്ക് ലഭിക്കും.

X
Top