ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

261 കോടി രൂപയുടെ അറ്റാദായം നേടി എൽ ആൻഡ് ടി ഫിനാൻസ്

ന്യൂഡെൽഹി: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ (എൽടിഎഫ്എച്ച്) അറ്റാദായം 47 ശതമാനം ഉയർന്ന് 261 കോടി രൂപയിലെത്തി. 2021 ജൂണിൽ അവസാനിച്ച പാദത്തിൽ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി 177 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. സമാനമായി, കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവിലെ മൊത്ത വരുമാനം 3,115.71 കോടി രൂപയിൽ നിന്ന് 3,135.80 കോടി രൂപയായി ഉയർന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കൂടാതെ, പ്രസ്തുത കാലയളവിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ റീട്ടെയിൽ വിതരണമായ 8,938 കോടി രൂപ രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. ഇത് മുൻ പാദത്തേക്കാൾ 10 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് 148 ശതമാനവും വർധിച്ചു.

സ്ഥാപനത്തിന്റെ ഉപഭോക്തൃ വായ്പാ വിതരണം 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 1,010 കോടി രൂപയായിരുന്നു. പുതുക്കിയ ഓഫറുകളിൽ നിന്നുള്ള ഗണ്യമായ ഉയർച്ചയും തിരഞ്ഞെടുത്ത മാർക്കറ്റ് ചാനലുകളിലൂടെയുള്ള വിതരണവും കാരണം റീട്ടെയിൽ ഭവന വിതരണങ്ങൾ 936 കോടി രൂപയായി ഉയർന്നതായി എൽടിഎഫ്എച്ച് പറഞ്ഞു. കമ്പനിയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.07 ശതമാനം ഇടിഞ്ഞ് 72.40 രൂപയിലെത്തി. ഒരു ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനിയാണ് എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ്. ഗ്രാമീണ ഭവന, മൊത്ത ധനകാര്യ മേഖലകളിലുടനീളമുള്ള സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളും, മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങളും വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

X
Top