മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ഐഒസിഎല്ലിൽ നിന്ന് കരാർ സ്വന്തമാക്കി എൽ ആൻഡ് ടി എനർജി

മുംബൈ: എൽ ആൻഡ് ടി എനർജി ബിസിനസിന്റെ ഹൈഡ്രോകാർബൺ-ഓൺഷോർ വിഭാഗം ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് (ഐഒസിഎൽ) ഒരു വലിയ കരാർ സ്വന്തമാക്കിയതായി ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. എൽ ആൻഡ് ടിയുടെ വർഗ്ഗീകരണം പ്രകാരം 2,500 കോടി മുതൽ 5,000 കോടി രൂപ വരെ മൂല്യമുള്ള പദ്ധതികളാണ് വലിയ പദ്ധതികൾ.

പെട്രോളിയം ഉൽപന്നങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ലാഭക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുന്നതിനുമായി ഐഒസിഎൽ അതിന്റെ പാനിപ്പത്ത് റിഫൈനറിയുടെ (പി-25) വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പി-25 പ്രോജക്റ്റിനായി ഒരു റെസിഡ്യൂ ഹൈഡ്രോക്രാക്കർ യൂണിറ്റ് (RHCU) സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നിർദിഷ്ട കരാർ.

ഒരു ലംപ് സം ടേൺകീ (LSTK) അടിസ്ഥാനത്തിൽ അന്താരാഷ്ട്ര മത്സര ബിഡ്ഡിംഗ് വഴിയാണ് എൽ ആൻഡ് ടി എനർജി ഈ ഇപിസി കരാർ സ്വന്തമാക്കിയത്. എൽ ആൻഡ് ടി നേരത്തെയും പാനിപ്പത്ത്-റിഫൈനറിയിൽ ഐ‌ഒ‌സി‌എല്ലിനായി ഡിഎച്ച്‌ഡിടി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ഇപിസിസി കരാർ നേടിയിരുന്നു. ബിഎസ്ഇയിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ ഓഹരികൾ 0.94 ശതമാനം ഇടിഞ്ഞ് 1,917.65 രൂപയിലെത്തി.

X
Top