ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യതരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരം

പ്രതീക്ഷകള്‍ മറികടന്ന പ്രകടനവുമായി എല്‍ആന്റ്ടി

ന്യൂഡല്‍ഹി: പ്രമുഖ എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സണ്‍ ആന്റ് ടൗബ്രോ (എല്‍ ആന്റ് ടി) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2493 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 46.5 ശതമാനം അധികം.

വരുമാനം 33.6 ശതമാനമുയര്‍ന്ന് 47882 കോടി രൂപയായപ്പോള്‍ അന്തര്‍ദ്ദേശീയ വരുമാനത്തിന്റെ പങ്ക് 40 ശതമാനമാണ്. വരുമാനവും അറ്റാദായവും യഥാക്രമം 14 ശതമാനവും 24 ശതമാനവും വളരുമെന്നായിരുന്നു പ്രതീക്ഷ. 6 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

മാത്രല്ല, 10,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങലും പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയുള്ള ഓര്‍ഡറുകള്‍ 65520 കോടി രൂപയുടേതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം അധികം.

ഇതില്‍ അന്തര്‍ദ്ദേശീയ ഓര്‍ഡറുകള്‍ 42 ശതമാനം അഥവാ 27646 കോടി രൂപയുടേതാണ്.

X
Top