എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങി

ന്യൂഡൽഹി: എൽപിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾക്ക് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതിനാൽ മറ്റുവഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും കൂടുതലായി എത്തിച്ചു തുടങ്ങി. ക്രൂഡോയിലുമായി രണ്ടു കപ്പലുകളും എൽഎൻജിയുമായി മറ്റു രണ്ട് കപ്പലുകളും ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു കപ്പലുകൾ ഇന്ത്യയിലെത്തിയിരുന്നു.

റഷ്യയിൽ നിന്ന് ക്രൂഡോയിലിനു പുറമേ എൽഎൻജിയും ഇന്ത്യയിലെത്തിക്കും. റഷ്യയിൽ നിന്ന് 23 വർഷത്തേക്ക് എൽഎൻജി വാങ്ങാൻ ഗെയിലിനു കരാറുണ്ട്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എൽഎൻജി വാങ്ങുന്നത് പരിഗണിക്കുന്നുണ്ട്.

രാജ്യാന്തര ഊർജ ഏജൻസിയോട്(ഐഇഎ) ഉൾപ്പെടെ ഇന്ത്യ ചർച്ചയാരംഭിച്ചുവെന്നും വിവരമുണ്ട്.
റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ അളവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിക്കും ഒക്ടോബറിനും ഇടയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 30–35 ശതമാനം റഷ്യയിൽ നിന്നായിരുന്നു.

ഡിസംബറോടെ ഇത് 25 ശതമാനത്തിനു താഴെയായി. യുഎസ് ഇളവു നൽകിയതിനു പിന്നാലെയാണ് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ കുത്തനെ കൂട്ടിയത്.

ഇതിനകം ഇന്ത്യ മൂന്നു കോടി ബാരൽ റഷ്യൻ ക്രൂഡോയിൽ വാങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. പ്രതിദിനം 55 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യയ്ക്ക് ആവശ്യം. നേരത്തേ ഇതിന്റെ 55 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിച്ചുകൊണ്ടിരുന്നത്.

ഇപ്പോൾ ഇറക്കുമതിയുടെ 70 ശതമാനവും മറ്റുവഴികളിലൂടെയാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

X
Top