സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ലോങ് റേഞ്ച് ആര്‍ഒവി: ഡിആര്‍ഡിഒ കരാര്‍ നേടി കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്

കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആദ്യ തദ്ദേശീയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ച ഐറോവ് ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മന്‍റ് ഓര്‍ഗനൈസേഷന്‍)- എന്‍എസ്ടിഎ (നേവൽ സയന്‍സ് ആന്‍ഡ് ടെക്നിക്കൽ ലബോറട്ടറി)യുടെ ലോങ്റേഞ്ച് ആര്‍ഒവിയ്ക്കായുള്ള കരാറിനായുള്ള ധാരണാപത്രം ഒപ്പിട്ടു.

രണ്ട് കി.മി വരെ സമുദ്രാന്തര്‍ ഭാഗത്ത് നിരീക്ഷണം നടത്താനുള്ള ഡ്രോണ്‍ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് കരാര്‍.

വിശാഖപട്ടണത്തെ എന്‍എസ്ടിഎല്ലി നടന്ന ചടങ്ങിൽ ഡയറക്ടറേറ്റ് ഓഫ് ടെക്നോളജി ഡെവലപ്മന്‍റ് ഫണ്ട്(ഡിടിഡിഎഫ്) ഡയറക്ടര്‍ നിധി ബന്‍സാ, ഐറോവ് സഹസ്ഥാപകന്‍ കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ ധാരണാപത്രം കൈമാറി.

ഇന്ന് വരെ എത്തിപ്പെടാത്ത ആഴത്തിൽ പ്രവര്‍ത്തിക്കുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കള്‍ ആണ് ഡിആര്‍ഡിഒ ഫണ്ട് ഉപയോഗിച്ച് ഐറോവിന് നിര്‍മ്മിക്കേണ്ടത്.

സമുദ്രത്തിന്‍റെ ആഴത്തിൽ ദീര്‍ഘദൂരം പോകാനും വസ്തുക്കള്‍ തെരയുക, ഭീഷണിയുള്ള വസ്തുക്കളെ നിര്‍വീര്യമാക്കുക തുടങ്ങിയവയാണ് പുതിയ ഉപകരണം ചെയ്യേണ്ടത്.

ഡിസൈന്‍, ഇനോവേഷന്‍ എന്നിവയി സ്വയംപര്യാപ്തത നേടുന്നതിനായി 2014 ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഡിആര്‍ഡിഒ ഡിടിഡിഎഫ് എന്ന ഫണ്ടിംഗ് പദ്ധതി ആരംഭിച്ചത്.

ആത്മനിര്‍ഭര്‍ ഭാരത് നയത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ദേശീയപ്രാധാന്യമുള്ള നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഫണ്ട് അനുവദിക്കുന്നത്. ഇതു വരെ 75 പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചു കഴിഞ്ഞു.

എന്‍എസ്ടിഎ ഡയറക്ടര്‍ ഡോ. അബ്രഹാം വര്‍ഗീസ്, മുതിര്‍ന്ന ഡിആര്‍ഡിഒ-എന്‍എസ്ടിഎ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സഹപാഠികളായിരുന്ന ജോണ്‍സ് ടി മത്തായി, കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ ചേര്‍ന്ന് 2017 ലാണ് ഐറോവ് കമ്പനി ആരംഭിച്ചത്. ജലാന്തര്‍ ഭാഗത്തേക്ക് ചെന്ന് വ്യക്തമായ ദൃശ്യങ്ങളും വിവരശേഖരണവും നടത്തുന്ന ഐറോവ് ട്യൂണ എന്ന ഡ്രോണ്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണുകള്‍, പ്രതിരോധം, ദുരന്തനിവാരണം, അണക്കെട്ടുകള്‍, പാലങ്ങള്‍, എണ്ണക്കിണറുകള്‍, തുറമുഖങ്ങള്‍, കപ്പൽ വ്യവസായം എന്നിവയിൽ ഉപയോഗിച്ച് വരുന്നു.

തീരസംരക്ഷണ സേന, ഡിആര്‍ഡിഒ ലാബുകള്‍, സിഎസ്ഐആര്‍-എസ് സിആര്‍സി എന്നീ സ്ഥാപനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്.

ഇതിനകം തന്നെ ദേശീയ-അന്തര്‍ദേശീയ തലത്തിൽ ഏറെ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഈ ഉത്പന്നം ഡിആര്‍ഡിഒ, എന്‍പിഒഎ, ബിപിസിഎ, സിഎസ്ഐആര്‍, ഇന്ത്യന്‍ റെയിൽവേ, അദാനി, ടാറ്റ, എന്‍എച്ഡിസി, കെഎന്‍എന്‍എ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ക്കായി 100 ലധികം പര്യവേഷണങ്ങള്‍ നടത്തിക്കഴിഞ്ഞു.

ഇതിനു ഐറോവ് വികസിപ്പിച്ചെടുത്ത ഐബോട്ട് ആൽഫ എന്ന ആളില്ലാ ബോട്ട് ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. സമുദ്രോപരിതലത്തിലെ വിവരശേഖരണത്തോടൊപ്പം സമുദ്രാന്തര്‍ഭാഗത്തെ ഡാറ്റാ ശേഖരണം, പാരിസ്ഥിതിക വിവരങ്ങള്‍ തുടങ്ങിയവയ്ക്കും ഉപയോഗിക്കാം.

ഡീസൽ ബോട്ടിനേക്കാള്‍ മലീനീകരണത്തോത് ഏറെ ഇതിനു കുറവാണ്. ഗെയിൽ ഇന്ത്യാ ലിമിറ്റഡ്, കെ ചിറ്റിലപ്പള്ളി ട്രസ്റ്റ്(വി ഗാര്‍ഡ്), ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍റര്‍ (ഇഡിസി) എന്നിവയും ഐറോവിലെ നിക്ഷേപകരാണ്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനോടൊപ്പം മേക്കര്‍വില്ലേജിലും കമ്പനി ഇന്‍കുബേറ്റ് ചെയ്തിട്ടുണ്ട്. ബിപിസിഎ, ഗെയിൽ എന്നിവയുടെ സീഡ് ഫണ്ടും ഐറോവിന് ലഭിച്ചു. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഐറോവിന്‍റെ ആസ്ഥാനം.

X
Top