സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കുംവിദേശ കരുതല്‍ ശേഖരത്തില്‍ വര്‍ധനറിപ്പോ നിരക്ക് വര്‍ധന: വായ്പാ നിരക്ക് 50 ബിപിഎസ് വരെയാകുമെന്ന് ബാങ്കുകള്‍2022 കോംപിറ്റീഷന്‍ നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു100 ബേസിസ് പോയിന്റുകള്‍ കൂടി നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്ന്‌ കാപിറ്റല്‍ ഇക്കണോമിക്‌സ്

പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന വനം വകുപ്പിന്റെ ശുപാർശ തയാർ. നിലവിൽ വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം ജനപ്രതിനിധികൾക്കു കൈമാറിക്കൊണ്ടുള്ള ശുപാർശ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുമതിയോടെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.
കാട്ടുപന്നികളെ നിയന്ത്രിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രഫ. മാധവ് ഗാഡ്ഗിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടുകയും ഹൈക്കോടതി ചുരുക്കം കർഷകർക്ക് പന്നികളെ വേട്ടയാടാൻ അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിലാണു നടപടി. കാട്ടുപന്നികളെ ‘ശല്യക്കാരായി’ പ്രഖ്യാപിച്ച് കൊന്നൊടുക്കാൻ കേന്ദ്രം അനുമതി നൽകാത്തതിനെ തുടർന്നാണ് സംസ്ഥാനം ബദൽ സാധ്യതകൾ തേടുന്നത്.
വനാതിർത്തി പങ്കിടുന്ന പഞ്ചായത്ത് വാർഡുകളിൽ ഒഴികെ, പന്നിയെ വേട്ടയാടാനുള്ള അനുമതി നൽകാൻ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും അധികാരം നൽകുന്ന വിധത്തിലാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റിന് ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ’ പദവിയും സെക്രട്ടറിക്ക് ‘ഓതറൈസിങ് ഓഫിസർ’ പദവിയും നൽകാനാണ് ശുപാർശ. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഇവർക്കും കിട്ടും. കേന്ദ്രം നിരോധിച്ചിരിക്കുന്ന 4 മാർഗങ്ങൾ – വിഷം നൽകിയും വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും സ്ഫോടനം നടത്തിയും – പന്നിയെ കൊല്ലാൻ അനുവദിക്കില്ല. മാംസം ഭക്ഷണത്തിന് ഉപയോഗിക്കാൻ നിരോധനമുണ്ടാവും. ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കുഴിച്ചു മൂടണം. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളുടെ പരിധിയിൽ പന്നികളെ കൊല്ലുന്നതിൽ വനം വകുപ്പിന്റേതായിരിക്കും അന്തിമ തീരുമാനം.

X
Top