തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഗൂഗിൾ മീറ്റിൽ തത്സമയ ഓഡിയോ ട്രാൻസ്ലേഷൻ ഫീച്ചർ

ർട്ടിഫിഷ്യല്‍ ഇന്റലിജൻസിലും ജെമിനൈ എഐയിലും അധിഷ്ഠിതമായ ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ I/O ഡെവലപ്പർ കോണ്‍ഫറൻസിലെ ആമുഖ പ്രഭാഷണത്തില്‍ ഗൂഗിള്‍ നടത്തിയത്. അതില്‍ ആകർഷകമായ ഒന്നാണ് ഗൂഗിള്‍ മീറ്റില്‍ അവതരിപ്പിച്ച എഐ അധിഷ്ടിത ശബ്ദ വിവർത്തന സംവിധാനം.

രണ്ട് ഭാഷ സംസാരിക്കുന്നവർ തമ്മില്‍ ഭാഷയുടെ തടസമില്ലാതെ ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും. നിർമിതബുദ്ധിയുടെ സഹായത്തോടെ വ്യത്യസ്ത ഭാഷയിലുള്ള സംഭാഷണങ്ങള്‍ തത്സമയം തർജ്ജമ ചെയ്യാൻ ഇതുവഴി സാധിക്കും.

ഇതിന്റെ ഒരു മാതൃക സുന്ദർ പിച്ചൈ ഗൂഗിള്‍ I/O വേദിയില്‍ പ്രദർശിപ്പിച്ചു. ‘ഇത് കേവലം തർജ്ജമ ചെയ്ത സംഭാഷണങ്ങള്‍ സബ്ടൈറ്റിലായി സ്ക്രീനില്‍ കാണിക്കുന്ന ഫീച്ചർ അല്ല, മറിച്ച്‌ സംസാരിക്കുന്നയാളിന്റെ ശബ്ദം അതിന്റെ യഥാർച്ച സ്വരം, ഭാവം, ശൈലി എന്നിവ മാറാതെ മറ്റൊരു ഭാഷയിലേക്ക് പരിവർത്തനം ചെയ്യാൻ ഇതിന് സാധിക്കും.’ സുന്ദർ പിച്ചൈ പറഞ്ഞു.

ജെമിനൈ എഐ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസാരിക്കുന്നയാളിന്റെ ശബ്ദം തന്നെയായിരിക്കും മറ്റൊരു ഭാഷയിലേക്ക് പരിവർത്തനം ചെയ്യുന്ന ശബ്ദവും.

അതായത് നിങ്ങള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ മറുവശത്തുള്ളയാള്‍ക്ക് അയാള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കാനാവും. സാധാരണ ടെക്സ്റ്റ് ടു സ്പീച്ച്‌ ഔട്ട്പുട്ട് പോലെ അത് യാന്ത്രികമായി തോന്നുകയുമില്ല.

ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ സംസാരിക്കുന്ന രണ്ട് പേർ തമ്മിലുള്ള ഗൂഗിള്‍ മീറ്റ് സംഭാഷണമാണ് കമ്പനി വേദിയില്‍ പ്രദർശിപ്പിച്ചത്.

ഈ ഫീച്ചർ എങ്ങനെ ലഭിക്കും?
റിയല്‍ടൈം ഓഡിയോ ട്രാൻസ്ലേഷൻ ടൂളിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ പ്ലാനുകള്‍ സബ്സ്ക്രൈബ് ചെയ്തവർക്കാണ് ലഭ്യമാക്കുക. തുടക്കത്തില്‍ ഇംഗ്ലീഷ് സ്പാനിഷ് ഭാഷകളില്‍ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക.

വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഭാഷകള്‍ ലഭ്യമാക്കിയേക്കും.
വർക്ക്സ്പേസ് ഉപഭോക്താക്കള്‍ക്കായി ഈ ഫീച്ചർ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ പറഞ്ഞു. എന്റർപ്രൈസ് പതിപ്പുകളുടെ പരീക്ഷണം അടുത്ത വർഷം ആരംഭിച്ചേക്കും.

ജിമെയിലില്‍ പുതിയ സ്മാർട് റിപ്ലൈ ഫീച്ചറും കമ്പനി അവതരിപ്പിച്ചു. ഇമെയില്‍ സന്ദേശത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് എഐയുടെ സഹായത്തോടെ മറുപടി തയ്യാറാക്കാൻ ഇത് സഹായിക്കും.

X
Top