‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ക്രിസ്മസ് ദിനങ്ങളിൽ കുടിച്ചത് 332.62 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ക്രിസ്മസ് ദിനങ്ങളില്‍ ബെവ്കോ വഴി വിറ്റത് 332.62 കോടി രൂപയുടെ മദ്യം.

ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 279.54 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 19 ശതമാനത്തിന്റെ വർധനവാണ് വിൽപ്പനയിലുണ്ടായത്.

24ന് വിൽപ്പന 100 കോടി കടന്നു. 114.45 കോടിയുടെ മദ്യമാണ് അന്ന് മാത്രം വിറ്റത്. ഡിസംബർ 22ന് 77.62 കോടി, 23ന് 81.56 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി എന്നിങ്ങനെയാണ് ഇത്തവണത്തെ വിൽപ്പന.

X
Top