
തിരുവനന്തപുരം: മെട്രോ മാർട്ട്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മെട്രോ ഫുഡ് പുരസ്കാര ചടങ്ങിന് തിരുവനന്തപുരം വേദിയായി. എസ്എൽകെ ഫുഡ് പ്രോസസ്സിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം ഖാലിദ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎയിൽ നിന്നും അദ്ദേഹം പുരസാകരം ഏറ്റുവാങ്ങി. ചെറിയ രീതിയിൽ ആരംഭിച്ച സംരംഭത്തെ ലോകശ്രദ്ധ ആകർഷിച്ച ഫുഡ് ബ്രാൻഡായി വളർത്തിയെടുത്തതിലെ അദ്ദേഹത്തിന്റെ ദീർഘകാല പ്രതിബദ്ധതയും ദർശനവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഭക്ഷ്യോത്പന്നങ്ങളുടെ വൈവിധ്യവത്കരണം, നവീന വിപണന തന്ത്രങ്ങൾ, മികച്ച മാനേജ്മെന്റ് രീതികൾ എന്നിവയിലൂടെയാണ് എസ്എൽകെ ഫുഡ് പ്രൊഡക്ട്സ് (ഹാപ്പി ബ്രാൻഡ്) കേരളത്തിൽ നിന്നുള്ള ഏറ്റവും ജനകീയ ഫുഡ് ബ്രാൻഡുകളിലൊന്നായി വളർന്ന് ആഗോളതലത്തിലും സാന്നിധ്യമുറപ്പിച്ചത്.
തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ, മെട്രോ മാർട് മാനേജിംഗ് ഡയറക്ടർ സിജി നായർ, സെലിബ്രിറ്റി ഷെഫ് ഡോ. ലക്ഷ്മി നായർ, കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, കേരള വിനോദസഞ്ചാര വികസന അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, എംഎഫ്എ പുരസാകര കമ്മിറ്റി ജൂറി ചെയർമാൻ പ്രസാദ് മഞ്ഞാലി, ചേംബർ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു നിലമേൽ, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ശിശുപാലൻ സാഗര, രക്ഷാധികാരി പങ്കജ് സേനൻ തുടങ്ങിയവർ പങ്കെടുത്തു.






