ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം-മംഗളൂരു റെയിൽപാതയിൽ ലിഡാർ സർവേ പൂർത്തിയായി

കുറ്റിപ്പുറം: തിരുവനന്തപുരം -മംഗളൂരു റെയിൽപ്പാതയിൽ തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നത് സംബന്ധിച്ചു നടക്കുന്ന ലിഡാർ സർവേ പൂർത്തിയായി.

ഹെലികോപ്റ്റർ ഉപയോഗിച്ചാണ് 750 കിലോമീറ്റർ ദൂരം സർവേ നടത്തിയത്. ഷൊർണൂർ -മംഗളൂരു പാതയിൽ നിലവിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്.

ഷൊർണൂർ -തിരുവനന്തപുരം പാതയിൽ 85 മുതൽ 100 വരേയും. ഈ പാതയിൽ തീവണ്ടികളുടെ വേഗം 130, 160 എന്നിങ്ങനെ മാറ്റാൻ പാളത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചാണ് സർവേ നടത്തിയത്. പാതയിൽ വളവുകൾ നിവർത്തേണ്ടിവരും. ഇതിന് ബൈപ്പാസ് റെയിൽപ്പാത നിർമിക്കേണ്ടിവരുമെന്നും കണക്കുകൂട്ടുന്നു.

വേഗമേറിയ തീവണ്ടികളാണ് ബൈപ്പാസ് പാതയിലൂടെ പോവുക. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് ലിഡാർ സർവേ നടത്തിയത്. രണ്ടു മാസത്തിനകം സർവേ റിപ്പോർട്ട് റെയിൽവേക്ക് കൈമാറും.

X
Top