അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എസ്ബിഐ, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ കമ്പനികളിലെ നിക്ഷേപം ഉയര്‍ത്തി എല്‍ഐസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലെ എക്‌സ്‌പോഷ്വര്‍ കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂററായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) സെപ്തംബര്‍ പാദത്തില്‍ 21,700 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തി. 76 ലിസ്റ്റഡ് കമ്പനികളിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയ ഇന്‍ഷൂറന്‍സ് ഭീമന്‍ 81 എണ്ണത്തിലെ വിഹിതം കുറയ്ക്കുകയും 13 എണ്ണം പുതിയതായി പോര്‍ട്ട്‌ഫോളിയോയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 31 കമ്പനികളുടെ ഓഹരി ഉടമകളുടെ ലിസ്റ്റില്‍ നിന്നും എല്‍ഐസിയുടെ പേര് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.

ഇതിനര്‍ത്ഥം ഈ കമ്പനികളിലെ ഓഹരികള്‍ മുഴുവനായി വിറ്റഴിക്കുകയോ ഒരു ശതമാനത്തില്‍ താഴെയാക്കുകയോ ചെയ്തുവെന്നാണ്. വാങ്ങല്‍ ആധിക്യത്തിനിടയിലും എല്‍ഐസി പോര്‍ട്ട്‌ഫോളിയോ മൂല്യം 1.7 ശതമാനം ഇടിഞ്ഞ് 16.09 ലക്ഷം കോടി രൂപയായി. നിലവില്‍ 322 ലിസ്റ്റഡ് കമ്പനികളിലാണ് സ്ഥാപനത്തിന് നിക്ഷേപമുള്ളത്.

എല്‍ഐസിയുടെ മികച്ച ബെറ്റായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തുടരുന്നു. ബാങ്കിന്റെ 6.42 കോടി അധിക ഓഹരികള്‍ ഇന്‍ഷൂറര്‍ സ്വന്തമാക്കി. 5599 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി നടത്തിയത്. സണ്‍ ഫാര്‍മയുടേയും എച്ച്‌സിഎല്ലിന്റെയും ഓഹരികള്‍ യഥാക്രമം 3226 കോടി രൂപയ്ക്കും 2939 കോടി രൂപയ്ക്കും വാങ്ങിയ എല്‍ഐസി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് (2,234 കോടി രൂപ), കോള്‍ ഇന്ത്യ (2,119 കോടി രൂപ), എന്‍ടിപിസി (1,992 കോടി രൂപ), ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (1,904 കോടി രൂപ), സിപ്ല (1,686 കോടി രൂപ), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (1,654 കോടി രൂപ) എന്നിവയിലും നിക്ഷേപം തുടര്‍ന്നു.

3130 കോടി രൂപയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് വിറ്റഴിച്ചത്. ഐസിഐസിഐ ബാങ്ക് (2,338 കോടി രൂപ), ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (2,243 കോടി രൂപ) ഭാരതി എയര്‍ടെല്‍ (2,205 കോടി രൂപ), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2,149 കോടി രൂപ), മാരുതി സുസുക്കി (2,052 കോടി രൂപ), കൊട്ടക് മഹീന്ദ്ര ബാങ്ക് (1,994 കോടി രൂപ) എന്നിവയുടേതും വെട്ടിക്കുറച്ചു.

പുതിയതായി ചേര്‍ത്ത ഓഹരികളില്‍ ബിഎസ്ഇ ലമിറ്റഡ് ഒന്നാം സ്ഥാനത്താണ്. 4637 കോടി രൂപയുടെ 2.28 കോടി ബിഎസ്ഇ ഓഹരികളാണ് ഇന്‍ഷൂറര്‍ വാങ്ങിയത്. യെസ് ബാങ്ക് (2,653 കോടി രൂപ), എബിബി ഇന്ത്യ (2,424 കോടി രൂപ), വരുണ്‍ ബിവറേജസ് (1,982 കോടി രൂപ), ശ്രീറാം ഫിനാന്‍സ് (1,492 കോടി രൂപ), പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (819 കോടി രൂപ) എന്നിവയാണ് മറ്റ് പുതിയ ഓഹരികള്‍.

X
Top