യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

എല്‍ഐസി അറ്റാദായത്തില്‍ പലമടങ്ങ് വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വെള്ളിയാഴ്ച മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം പലമടങ്ങ് വര്‍ധിച്ച് 6334.19 കോടി രൂപയായിട്ടുണ്ട്. മുന്‍വര്‍ഷത്തില്‍ ഇത് 234.91 കോടി രൂപമാത്രമായിരുന്നു.

അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ കുറവ് വന്നു.സെപ്തംബറിലവസാനിച്ച പാദത്തില്‍ 15952.49 കോടിരൂപ രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു. അറ്റ പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 14.5 ശതമാനം ഉയര്‍ന്ന് 1.11 ലക്ഷം കോടി രൂപയുടേതായി.

ന്യൂ ബിസിനസ് പ്രീമിയം 8748.55 കോടി രൂപയില്‍ നിന്നും 9724.71 കോടി രൂപയായി വളര്‍ന്നു. ലാഭക്ഷമതയളക്കുന്ന ന്യൂബിസിനസ് മാര്‍ജിന്‍ ശക്തമാണ്. ഡിസംബറിലവസാനിച്ച ഒന്‍പത് മാസത്തില്‍ ന്യൂബിസിനസ് വാല്യു 5478 കോടി രൂപയാണെന്ന് കമ്പനി അറിയിക്കുന്നു.

ഈ കാലയളവിലെ ന്യൂ ബിസിനസ് മാര്‍ജിന്‍ 14.6 ശതമാനമായിട്ടുണ്ട്. അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റിന്റെ (എയുഎം) 1 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് പറഞ്ഞ ചെയര്‍മാന്‍ എംആര്‍ കുമാര്‍ അറിയിച്ചു. മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 4ശതമാനം എല്‍ഐസിയിലാണ്.

അദാനി ഗ്രൂപ്പുമായി ചര്‍ച്ച തുടരുകയാണെന്ന് കുമാര്‍ പറയുന്നു. 44.43 ലക്ഷം കോടി രൂപയാണ് ഡിസംബറിലവസാനിച്ച പാദത്തില്‍ എല്‍ഐസിയുടെ എയുഎം.

X
Top