ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

എൽഐസിയുടെ ലാഭത്തിൽ ഒന്നിലധികം മടങ്ങ് വർധന

മുംബൈ: അടുത്തിടെ ലിസ്റ്റുചെയ്ത ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 24.3 കോടി രൂപയിൽ നിന്ന് ഒന്നിലധികം മടങ്ങ് വർധിച്ച് 603 കോടി രൂപയായി.

എൽഐസിയുടെ അറ്റ ​​പ്രീമിയം വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 82,375.61 കോടിയിൽ നിന്ന് 98,805.25 കോടി രൂപയായി ഉയർന്നു. എൽഐസിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 41.02 ലക്ഷം കോടിയായി വർധിച്ചു, ഇത് 7.57 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

2021-22 സാമ്പത്തിക വർഷത്തിന്റെ അതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ചാ സംഖ്യകൾ ആദ്യ പാദത്തിൽ വളരെ ശക്തമാണെന്ന് എൽഐസി ചെയർമാനായ എംആർ കുമാർ പറഞ്ഞു. ഈ പാദത്തിൽ, എൽഐസി 36,81,764 കോടി രൂപയുടെ പോളിസികൾ വിറ്റു, ഇത് വർഷാടിസ്ഥാനത്തിൽ ഏകദേശം 60 ശതമാനം ഉയർന്നു. അതേസമയം സ്ഥാപനത്തിന്റെ മൊത്തം പുതിയ ബിസിനസ് പ്രീമിയം വരുമാനം 10,938 കോടി രൂപയായി.

ജൂണിൽ അവസാനിച്ച പാദത്തിൽ പുതിയ ബിസിനസിന്റെ (വിഎൻബി) മൂല്യം 1,861 കോടി രൂപയും വിഎൻബി മാർജിനുകൾ 13.6 ശതമാനവുമാണ്. ഈ പാദത്തിലെ സോൾവൻസി റേഷ്യോ മുൻവർഷത്തെ 173.34 ശതമാനത്തിൽ നിന്ന് 188.54 ശതമാനമാണെന്ന് എൽഐസി അറിയിച്ചു. ഒന്നാം വർഷ പ്രീമിയം വരുമാനത്തിൽ എൽഐസിയുടെ വിപണി വിഹിതം ഈ പാദത്തിൽ 76.43 ശതമാനമാണ്.

അതേസമയം പ്രസ്തുത പാദത്തിൽ എൽഐസിയുടെ ഏജന്റ് ശക്തി 1.34 ദശലക്ഷത്തിൽ നിന്ന് 1.33 ദശലക്ഷമായി കുറഞ്ഞു. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി, എൽഐസി ഓഹരി ബിഎസ്ഇയിൽ 682.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top