സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രം

ഇടിവ് നേരിട്ട് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി, സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: തണുപ്പന്‍ നാലാംപാദ പ്രകടനത്തെ തുടര്‍ന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി ബുധനാഴ്ച 6.14 ശതമാനം ഇടിവ് നേരിട്ടു. 370.45 രൂപയിലായിരുന്നു ക്ലോസിംഗ്.

1180.3 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5.5 ശതമാനം വര്‍ദ്ധനവ്. അറ്റ പലിശ വരുമാനം 22.1 ശതമാനം ഉയര്‍ന്ന് 1990.3 കോടി രൂപയായി.

വരുമാനം 21.04 ശതമാനം ഉയര്‍ന്ന് 6415.11 കോടി രൂപ. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 8.5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി. മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരിയ്ക്ക് അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.

ലക്ഷ്യവില 320 രൂപ. അതേസമയം സിഎല്‍എസ്എ 550 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.

X
Top