ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

മികച്ച ഒന്നാംപാദം: 8 ശതമാനത്തിലേറെ കുതിച്ച് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലത്തിന്റെ മികവില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി കുതിച്ചു. 8.19 ശതമാനം നേട്ടത്തില്‍ 426.65 രൂപയിലായിരുന്നു ക്ലോസിംഗ്. ഒന്നാംപാദത്തില്‍ 1323.66 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 43 ശതമാനം അധികമാണിത്. അറ്റ പലിശ വരുമാനം 39 ശതമാനമുയര്‍ന്ന് 2209.44 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 2.51 ശതമാനത്തില്‍ നിന്നും 3.21 ശതമാനം.ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ സ്‌റ്റോക്കില്‍ ബുള്ളിഷാണ്.

ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. അതേമയം ആസ്തി ഗുണമേന്മയ്ക്ക് മങ്ങലേറ്റ കാര്യം ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. വായ്പ വളര്‍ച്ച സംഭവിക്കുന്നില്ല.

X
Top