റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

എൽജി ഇലക്ട്രോണിക്‌സ് ഐപിഒയ്ക്ക് ചരിത്ര നേട്ടം; ആദ്യമായി നാലുലക്ഷം കോടി രൂപ സബ്‌സ്‌ക്രിപ്‌ഷൻ മറികടന്നു

മുംബൈ: റെക്കോഡ് നേട്ടവുമായി എൽജി ഇലക്ട്രോണിക്‌സ് ഐപിഒ. ഇന്ത്യൻ വിപണിയില്‍ ആദ്യമായി ഒരു കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നാല് ലക്ഷം കോടി രൂപ മറികടക്കുന്നു. ഇതുവരെ ഒരു ഇന്ത്യൻ കമ്പനിക്കും ഐപിഒ യിലൂടെ ഇത്രയും വലിയ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. വൻകിട സ്ഥാപനങ്ങളിൽ നിന്നും ചെറുകിട നിക്ഷേപകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് ഈ റെക്കോഡ് നേട്ടത്തിന് പിന്നിൽ.

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിന്റെ (QIB) ഭാഗത്തും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരുടെ (NII) ഭാഗത്തും സബ്‌സ്‌ക്രിപ്‌ഷൻ റെക്കോഡുകൾ ഭേദിച്ചു. എൽജി ഇലക്ട്രോണിക്‌സിലുള്ള നിക്ഷേപകരുടെ അമിതമായ വിശ്വാസമാണ് ഇത് വ്യക്തമാക്കുന്നത്. ഈ നേട്ടം മറ്റ് വൻകിട ഐപിഒകൾക്ക് പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുകയാണ്.

മൂന്ന് ദിവസത്തെ പബ്ലിക് ഇഷ്യുവിൽ 7.13 കോടി ഓഹരികൾക്ക് 385 കോടിയിലധികമാണ് ബിഡ് ലഭിച്ചത്. മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ 54 മടങ്ങ് കവിഞ്ഞു. ഏകദേശം 4.4 ലക്ഷം കോടി രൂപയാണ് മൊത്തം ബിഡ് തുക.

ഓഹരി ഒക്ടോബർ 14-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (BSE) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലോട്ട്‌മെന്റ് ഉറപ്പിച്ചവർക്ക് ഒക്ടോബർ 13-ന് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

X
Top