സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

എസ്ഇസെഡ് ഐടി കമ്പനികൾക്ക് ഒരു വർഷം കൂടി വർക് ഫ്രം ഹോം തുടരാൻ അനുമതി

ന്യൂ‍ഡൽഹി: പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്ക് 2024 ഡിസംബർ 31 വരെ വർക് ഫ്രം ഹോം തുടരാൻ കേന്ദ്രം അനുമതി നൽകി.

ഇക്കൊല്ലം ഡിസംബറിൽ തീരേണ്ട സമയപരിധിയാണ് നീട്ടിയത്. 2006ലെ എസ്ഇസെഡ് ചട്ടങ്ങളിൽ ഇതുസംബന്ധിച്ച് ഭേദഗതി വരുത്തി.

പരമ്പരാഗതമായി എസ്ഇസെഡ് മേഖലകളിൽ വർക് ഫ്രം ഹോം അനുവദിക്കാറില്ല. എസ്ഇസെഡ് ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്. കോവിഡിനെത്തുടർന്നാണ് വർക് ഫ്രം ഹോം അനുവദിച്ചു തുടങ്ങിയത്.

ഏത് സമയത്തും കമ്പനികൾക്ക് വർക് ഫ്രം ഹോം രീതി അവലംബിക്കാം. 100% ജീവനക്കാർക്കും വർക് ഫ്രം ഹോം ആവശ്യമെങ്കിൽ നൽകാം.

X
Top