
മുംബൈ: സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ വെയര്‍ സ്റ്റാര്‍ട്ടപ്പ് ലെന്‍സ്‌കാര്‍ട്ട് സാമ്പത്തിക വര്‍ഷം 2025 ല്‍ 755 മില്യണ്‍ ഡോളര്‍ (6415 കോടി രൂപ) വരുമാനം രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 46 ശതമാനം അധികമാണിത്.
ഇതില്‍ 60 ശതമാനം വരുമാനവും ഇന്ത്യയില്‍ നിന്നാണ്. ബാക്കി വരുന്നത് അന്തര്‍ദ്ദേശീയ വിപണികളില്‍ നിന്നും പ്രത്യേകിച്ച് സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ നിന്ന്. നേരത്തെ ജപ്പാനിലെ ഔണ്‍ഡേയ്‌സിനെ കമ്പനി 400 മില്യണ്‍ ഡോളറിന് സ്വന്താക്കിയിരുന്നു. ഇവര്‍ ചൈനയിലും കണ്ണടകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ലെന്‍സ്‌ക്കാര്‍ട്ടിന്റെ മികച്ച പ്രകടനത്തിന് പുറകില്‍ അതിന്റെ മാര്‍ജിനാണ്. ഒരു കണ്ണട നിര്‍മ്മിക്കാന്‍ 680 രൂപ ചെലവഴിക്കുമ്പോള്‍ വില ഈടാക്കുന്നത് 2380 രൂപയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
70 ശതമാനമാണ് ഗ്രോസ് മാര്‍ജിന്‍. കമ്പനിയുടെ ഇബിറ്റ മാര്‍ജിന്‍ 18-22 ശതമാനമാണ്.