ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ലീപ് ഇന്ത്യ ഐപിഒയ്ക്ക്

ന്യൂഡല്‍ഹി: ലോജിസ്റ്റിക്‌സ് കമ്പനിയായ ലീപ് ഇന്ത്യ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 2023 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചേയ്ക്കും. ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടേയും ഓഹരിയുടകളുടേയും ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലും (ഒഎഫ്എസ്) ഐപിഒയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അധികൃതരെ ഉദ്ദരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

1000 കോടി സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 2013 ല്‍, മുംബൈയിലാണ് ലീപ് സ്ഥാപിതമാകുന്നത്. മഹീന്ദ്ര, യുഎന്‍ഒ, മിന്ഡ, ബോഷ്, എക്‌സൈഡ് തുടങ്ങിയ വാഹന കമ്പനികളും നെസ്ലെ, അബോട്ട്, ആമസോണ്, അമുല്‍, തുടങ്ങിയ എഫ്എംസിജി കമ്പനികളും ഉപഭോക്താക്കളാണ്.

22 നിര്‍മ്മാണ യൂണിറ്റുകളും 25 വെയര്‍ഹൗസുകളുമുള്ള കമ്പനി, വിതരണ ശൃംഖലയുടെയും അസറ്റ് പൂളിംഗ് സൊലൂഷനുകളുടെയും സമ്പൂര്‍ണ്ണ ശ്രേണി വാഗ്ദാനം ചെയ്യുന്നു. 4000 പ്രദേശങ്ങളില്‍ 6 മില്യണ്‍ ആസ്തികള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. 2021 മാര്‍ച്ചില്‍ ഇബിറ്റ 8.68 കോടി രൂപയാക്കി ഉയര്‍ത്താനായി.

17.4 കോടി രൂപയാണ് അറ്റ വില്‍പന. അറ്റാദായം 82 ലക്ഷം.

X
Top