
മുംബൈ: ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോയുടെ ഓപ്പറേറ്റര്‍ ലെ ട്രാവന്യൂസ് ടെക്കിന്റെ ഓഹരികള്‍ 19.37 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ബസ്, ഫ്‌ലൈറ്റ് ബുക്കിംഗുകളില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വളര്‍ച്ചയും മൊത്ത ഇടപാട് മൂല്യത്തിലുണ്ടായ (ജിടിവി) 55% വാര്‍ഷിക വളര്‍ച്ചയുമാണ് കാരണം.
ലെ ട്രാവന്യൂസിന്റെ ജൂണ്‍പാദ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 73 ശതമാനമാണുയര്‍ന്നത്. 314 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത വരുമാനം. അറ്റാദായം 27.7 ശതമാനം ഉയര്‍ന്ന് 18.9 കോടി രൂപയായി. മൊത്തം ഇടപാട് മൂല്യം(ജിടിവി) 4,644.66 കോടി രൂപയായാണ് വളര്‍ന്നത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജിടിവി 83.7 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മാത്രമല്ല നടപ്പ് വര്‍ഷം മുഴുവന്‍ 40 ശതമാനത്തിലധികം ജിടിവി വളര്‍ച്ച നിലനിര്‍ത്തുമെന്ന് മാനേജ്‌മെന്റ് പറയുന്നു.