മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യ-വിദേശനിക്ഷേപത്തിന് അനുമതി നല്‍കി എല്‍ഡിഎഫ്

തിരുവനന്തപുരം: സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും വിദേശനിക്ഷേപത്തിനും അനുമതി നല്‍കി ഉന്നതവിദ്യാഭ്യാസരംഗത്ത് നിര്‍ണ്ണായക ചുവട് മാറ്റത്തിന് എല്‍ഡിഎഫ് തീരുമാനം. സ്വാശ്രയകോളേജുകളെ എതിര്‍ത്ത് വിദ്യാഭ്യാസം പൊതുമേഖലയില്‍ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ-വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പച്ചക്കൊടി.

വിദ്യാഭ്യാസമേഖലയില്‍ വിളിച്ച പഴയമുദ്രാവാക്യങ്ങള്‍ക്കും നയങ്ങള്‍ക്കുമെല്ലാം വിട. സ്വകാര്യ-വിദേശ നിക്ഷേപങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരളനിര്‍മ്മണത്തിനുള്ള വികസനരേഖക്കാണ് എല്‍ഡിഎഫ് അംഗീകാരം. സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം.

നയംമാറ്റത്തിന്റെ ഭാഗമായി ആദ്യം സ്വകാര്യ ഡീംഡ് സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനായിരുന്നു നീക്കം. സംസ്ഥാനത്തെ മികച്ച പല എയ്ഡഡ് സ്ഥാപനങ്ങളും അപേക്ഷയും നല്‍കി. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മിറ്റി സ്വകാര്യ ഡീംഡ് സര്‍വ്വകലാശാലകളെ എതിര്‍ത്തു, പകരം സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് ശുപാര്‍ശ മുന്നോട്ട് വെച്ചു.

അതിനാണിപ്പോള്‍ അംഗീകാരം. മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സര്‍വ്വകലാശാലകള്‍ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സ്വകാര്യ സര്‍്വ്വകലാശാലകള്‍ക്കായിരിക്കും.

X
Top