ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ആശുപത്രി ശൃംഖലകള്‍ രോഗികളില്‍ നിന്നും അമിത തുക ഈടാക്കിയതായി സിസിഐ കണ്ടെത്തല്‍

ന്യൂഡല്‍ഹി: വിപണിയിലെ മേധാവിത്തം ദുരുപയോഗം ചെയ്ത് ഇന്ത്യയിലെ ഹോസ്പിറ്റല്‍ ശൃംഖലകള്‍ രോഗികളില്‍ നിന്നും അമിത തുക ഈടാക്കിയതായി ഫെയര്‍ട്രേഡ് റെഗുലേറ്റര്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്. ആരോപണം നേരിടുന്ന അപ്പോളോ ഹോസ്പിറ്റല്‍സ്, മാക്‌സ് ഹെല്‍ത്ത് കെയര്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍, ബത്ര ഹോസ്പിറ്റല്‍ & മെഡിക്കല്‍ റിസര്‍ച്ച്, സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റല്‍ എന്നിവയില്‍ നിന്നും വിശദീകരണം തേടാനിരിക്കയാണ് സിസിഐ.

മുറികള്‍, മരുന്നുകള്‍, മെഡിക്കല്‍ പരിശോധനകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവയ്ക്ക് ‘അന്യായവും അമിതവുമായ വില’ ഈടാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില ആശുപത്രി മുറികളുടെ വാടക 3സ്റ്റാര്‍, 4സ്റ്റാര്‍ ഹോട്ടലുകള്‍ ഈടാക്കുന്നതിനേക്കാള്‍ കൂടുതലാണ്. സിസിഐ സൂക്ഷ്മപരിശോധന നടത്തിയ 12 ആശുപത്രികളില്‍ ആറെണ്ണം മാക്‌സിന്റേതും രണ്ടെണ്ണം ഫോര്‍ട്ടിസിന്റേതുമാണ്.

ഹോസ്പിറ്റലുകള്‍ക്ക് പിഴ ചുമത്തണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും, ബന്ധപ്പെട്ട ആളുകള്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു. മത്സര നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് വിറ്റുവരവിന്റെ 10 ശതമാനം വരെ പിഴചുമത്താനാകും. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ശരാശരി വിറ്റുവരവ് 12,206 കോടി രൂപയും ഫോര്‍ട്ടിസ് 4,834 കോടി രൂപയുമാണ്.

X
Top